പാലാ : അതിരില്ലാത്ത ആകാശത്തേയ്ക്ക് ഒരുപിടി ആഗ്രഹങ്ങൾ ബാക്കിവെച്ച് പാലാക്കാരൻ ജെയ്സൺ പി.ജോർജ് പഴെട്ട് (59) യാത്രയായി. ജെയ്സൺ പി.ജോർജ്, അമ്പാറനിരപ്പേൽ ഹൃദയാഘാതത്തെത്തുടർന്ന് ആണ് മരിച്ചത്.
ഒരു ക്യാമറ എന്നാൽ ഉപയോഗിച്ച് വലിച്ചെറിയാതെ സൂക്ഷിക്കാം എന്ന് മലയാളികളെ പഠിപ്പിച്ച ജെയ്സൺ ഒരുനൂറ്റാണ്ടുവരെ പഴക്കമുള്ള വിവിധയിനം ക്യാമറകളുടെ ശേഖരം തന്റെ കൈപ്പിടിയിലൊതുക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ക്യാമറ തേടി അദ്ദേഹം യാത്രചെയ്തിട്ടുണ്ട്. ഇവയ്‌ക്കായി വീട്ടിലെ മുറി തികയാതെ വന്നപ്പോൾ വാടകമുറിയെടുത്താണ് തന്റെ ശേഖരം സൂക്ഷിച്ചിരുന്നത്.
പണ്ടുകാലത്തെ സിനിമാ ചിത്രീകരണത്തിനുപയോഗിച്ചിരുന്ന ക്യാമറകൾ മുതൽ ആധുനിക ക്യാമറകളുടെയും അപൂർവമായ ശേഖരവുമുണ്ട്. 1984-ലെ ലോസാഞ്ചൽസ് ഒളിംപിക്സിൽ ഉപയോഗിച്ച കാനൺ ക്യാമറ ചെന്നൈയിൽനിന്ന് എത്തിച്ചു. തന്റെ പക്കലുള്ള ക്യാമറകളുടെ അപൂർവ ശേഖരം ഉപയോഗിച്ച് ക്യാമറ മ്യൂസിയം തുടങ്ങുക, ഫോട്ടോഗ്രാഫിയുടെ ചരിത്രവും അനുഭവങ്ങളും അവതരിപ്പിക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കുക തുടങ്ങിയ ആഗ്രഹങ്ങൾ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്. ക്യാമറയുടെ വളർച്ചാ കാലഘട്ടത്തിന്റെ വിവിധ ശേഖരങ്ങളും ചരിത്ര സംഭവങ്ങൾ ഒപ്പിയെടുത്ത ക്യാമറകളും ലെൻസുകളും ശേഖരത്തിലുണ്ട്.
അദ്ദേഹത്തിന്റെ ഭൗതിക ശരീരം പാലായിലെ മാർക്കറ്റ് റോഡിലുള്ള വസതിയിലെത്തി. സംസ്‌കാര ശുശ്രുഷകൾ നാളെ 7 മെയ് ഞായാറാഴ്ച 10.30 നു രാവിലെ പാലായിലുള്ള വസതിയിൽ ആരംഭിച്ചു, അമ്പാറ നിരപ്പേൽ സെന്റ്.ജോൺസ് ചർച്ചിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.