എസ്ഡിപിഐ പ്രവർത്തകർക്കിടയിൽ സാക്കിർ നായിക്ക് ആകാനുള്ള ശ്രമാണ് രാജ്മോഹൻ ഉണ്ണിത്താൻ നടത്തുന്നത്...എൻ ഹരി

കർണാടക ഇലക്ഷൻ പ്രചരണ പരിപാടിയിൽ മത മൗലിക വാദികളോട് രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ വിവാദ പരാമർഷത്തിൽ രൂക്ഷമായി പ്രതികരിച്ച് ബിജെപി മാധ്യമേഖല പ്രസിഡന്റ്‌ എൻ ഹരി. മതമൗലിക വാദികളുടെ മുൻപിൽ സാക്കീർ നായിക്ക് ആകാനുള്ള ശ്രമമാണ് രാജ് മോഹൻ ഉണ്ണിത്താൻ നടത്തുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചു..

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം...

എസ്ഡിപിഐ പ്രവർത്തകർക്കിടയിൽ സാക്കിർ നായിക്ക് ആകാനുള്ള ഉണ്ണിത്താന്റെ ശ്രമത്തെ 

"താരകാഭിധൻ

ജഗത്തിന്നു വിപത്തിന്നായ്

ജനിച്ചാൻ ധൂമകേതുപോൽ" എന്ന് മാത്രേ വിശേഷിപ്പിക്കാൻ പറ്റു.....

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജ് മോഹൻ ഉണ്ണിത്താൻ വടക്കോട്ട് വണ്ടി കയറുമ്പോൾ നെറ്റിയിൽ ഒരു കുറിയുണ്ടായിരുന്നു ഇന്നതില്ല..'

അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്ന് അറിയാം..! അദ്ദേഹത്തിന് കുറി തൊടാം.. തൊടാതെയിരിക്കാം.. ഇടത്തേയ്ക്ക് മുണ്ട് ഉടുക്കാം..

അടുത്ത തവണ സീറ്റുറപ്പിക്കാൻ വേണമെങ്കിൽ സത്യസരണി സന്ദർശിക്കാം..'തൊപ്പി വെക്കാം..

അവനവന്റെ വ്യക്തിത്വം ഹനിച്ചുകൊണ്ട് വോട്ടർമാരെ താൽകാലികമായി പറ്റിക്കാൻ എന്ത് വൃത്തികേടും ഉണ്ണിത്താന് ചെയ്യാം അതൊക്കെ അയാൾക്കേ പറ്റു മറ്റാർക്കും പറ്റില്ല.....

ഇവിടുത്തെ വിഷയം അതല്ല മംഗളൂരിൽ കോൺഗ്രസ് സ്ഥാനാർഥി യു.ടി ഖാദറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഈ രാജ്യത്തെ അസ്ഥിരപ്പെടുത്താനും രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തുകയും ചെയ്ത പിഎഫ്ഐ, പോലുള്ള സംഘടനയ്ക് പാലുട്ടിയ എസ്‌ഡിപിഐ എന്ന ഭീകര സംഘടനയോട് ഒന്നിച്ചു നിൽക്കണം തമ്മിൽ തല്ലരുത് നമ്മുടെ ശത്രു ഈ രാജ്യം ഭരിക്കുന്ന ബിജെപിയാണ് ആർഎസ്എസ് ആണ് എന്ന് ഉപദേശിക്കുന്നത് കേട്ടപ്പോൾ

കാലത്തിന്റെ കുത്തൊഴുക്കിൽ കളം വിട്ട പിഎഫ്ഐ സംസ്ഥാന നേതാക്കളായ മുഹമ്മദ്‌ ബഷീറും നസറുദിൻ എളമരവുമൊക്കെ എത്രത്തോളം രാജ്‌മോഹൻ ഉണ്ണിത്താന്റെ മനസ്സിൽ വേരൂന്നി കഴിഞ്ഞു എന്ന് മനസിലാക്കാൻ സാധിച്ചു.

കർണ്ണാടകയിൽ ചെന്ന് വിഷം ഛർദിച്ച് അത് എസ്ഡിപിഐ തീവ്രവാദികൾക്ക് അമൃതായി നൽകി കോൺഗ്രസ് സ്ഥാനാർഥിയെ ജയിപ്പിക്കാൻ പാടുപെടുമ്പോൾ ഇവിടെ ഈ കൊച്ചു കേരളത്തിൽ...

'നിമിഷയെ ഫാത്തിമ ആക്കിയതും അഖിലയെ ഹാദിയ ആക്കിതും സോണിയ സെബാസ്റ്റിനെ ഐഷ ആക്കിയതും മെറിനെ മിറിയം ആക്കിയതും' ജിഹാദിനായി പലരെയും നാട് കടത്തിയതും...നൂറു കണക്കിന് സാധുക്കളെ മൃഗീയമായി കൊന്നു തള്ളിയതും അതിനൊക്കെ  നേതൃത്വം കൊടുത്തതും താനൊക്കെ അധികാരത്തിന് വേണ്ടി ഒന്നിക്കണം എന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന ഇതേ തീവ്രവാദ സംഘടന തന്നെയാണ് എന്ന് മറക്കരുത്....

മറന്നാൽ ഓർമിപ്പിക്കാൻ കഴിവും കരുത്തും ചങ്കുറപ്പുമുള്ള നൂറു കണക്കിന് ബിജെപി ആർഎസ്എസ് പ്രവർത്തകർ ഇവിടെ കേരളത്തിൽ ഉണ്ട്....

പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ ഭീകര വാദികൾക്കിടയിൽ സക്കീർ നായിക്ക് ആകാൻ ശ്രമിക്കുമ്പോൾ ഇവിടെ കക്കുകുളി പ്രദർശിപ്പിച്ച്  ക്രൈസ്തവ സന്ന്യാസ സമൂഹത്തെ ഒന്നടങ്കം അപമാനിച്ചും മീശ പോലുള്ള നോവൽ പ്രസിദ്ധീകരിച്ച് ഹൈന്ദവ ഭൂരിപക്ഷത്തെയും അപമാനിച്ച് ഇരട്ടത്താപ്പിന്റെ ആവിഷ്കാര സ്വാതന്ത്ര്യം അവകാശപ്പെടുന്ന അവസരവാദികളെ കൂടി ചേർത്ത് പിടിച്ച്  കേരളത്തിന്റെ മണ്ണിലൂടെ ഒന്നിച്ച് പരസ്യമായി നടക്കാൻ തയ്യാറാകണം എന്ന് മാത്രേ പറയാനുള്ളു...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !