പാപുവ ന്യൂഗിനിയ: വികസ്വര രാജ്യങ്ങളുടെ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍, ആഗോള തലത്തില്‍ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി20, ജി 7 തുടങ്ങിയ ആഗോള തല ഉച്ചകോടിയില്‍ ദ്വീപ് രാഷ്ട്രങ്ങളുടെ ശബ്ദമാകണമെന്നും ജെയിംസ് അഭ്യര്‍ത്ഥിച്ചു.
സമ്പദ് വ്യവസ്ഥ, വാണിജ്യം, വ്യാപാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തങ്ങളുടെ പ്രശ്നങ്ങളെ അവതരിപ്പിക്കാനും തങ്ങളുടെ ശബ്ദവുമാകാന്‍ കഴിയുന്ന നായകനാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ താങ്കളുടെ ശബ്ദത്തിന് അത്ര മാത്രം പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-പസഫിക് ദ്വീപുകളുടെ സഹകരണ ഉച്ചകോടിയില്‍ തങ്ങളുടെ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ ലോകത്തെ അറിയിക്കുന്നതിനുള്ള മാദ്ധ്യമമായി നരേന്ദ്ര മോദി മാറണമെന്നും അദ്ദേഹം സൂചിപ്പിച്ചു,പസഫിക് രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ ആഗോള തലത്തില്‍ ചൂണ്ടിക്കാട്ടുന്നതിനായി ഒരു അഭിഭാഷകനെ പോലെ നരേന്ദ്ര മോദി പ്രവര്‍ത്തിക്കണം.
വിവിധ സമ്മേളനങ്ങളിലും ഉച്ചകോടികളിലും വളര്‍ന്നുവരുന്ന രാജ്യങ്ങളുടെയും വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളുടെയും അവകാശങ്ങള്‍ക്കായി പൊരുതുന്ന വക്താവായി മാറണം.
നിരവധി കാര്യങ്ങള്‍ താങ്കളുമായി പങ്കുവെയ്ക്കാനുണ്ട്. അത്തരം സംഭാഷണങ്ങള്‍ക്കൊടുവില്‍ ഇന്ത്യയും പസഫിക് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ദൃഢമാവുകയും ചെയ്യും’, ജെയിംസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.