ലണ്ടൻ :അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച (മെയ് 12) ലണ്ടനിലെ ക്വീൻ എലിസബത്ത് II സെന്ററിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ 2023 ലെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് ജേതാവായി യുകെയുടെ മാർഗരറ്റ് ഹെലൻ ഷെപ്പേർഡിനെ പ്രഖ്യാപിച്ചു.
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് വിജയിയുടെ പേര് പ്രഖ്യാപിച്ചത്.
യുകെ ഗവൺമെന്റ് ഓഫീസ് ഫോർ ഹെൽത്ത് ഇംപ്രൂവ്‌മെന്റ് ആൻഡ് ഇക്വാലിറ്റിയിലെ ഡെപ്യൂട്ടി ചീഫ് പബ്ലിക് ഹെൽത്ത് നഴ്‌സ് പ്രൊഫസർ ജാമി വാട്ടറൽ, റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് പ്രസിഡന്റ് ഷീല സോബ്രാനി എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്.
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ, ഗവേണൻസ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ടിജെ വിൽസൺ, ഡിഎം ഹെൽത്ത് കെയർ, ഗ്രൂപ്പ് ഹെഡ് ടിജെ വിൽസൺ എന്നിവരും അവാർഡ് ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.