ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും എന്നായതോടെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി പിടിവലി തുടങ്ങി. എന്റെ പിതാവ് മുഖ്യമന്ത്രിയാകും എന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ മകന് യതീന്ദ്ര രംഗത്ത് എത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമാണ് സിദ്ധരാമയ്യ. കോണ്‍ഗ്രസിനു ഭൂരിപക്ഷം ലഭിക്കുമ്പോള്‍ മുഖ്യമന്ത്രി പദത്തേ ചൊല്ലിയുള്ള ആദ്യ പ്രസ്ഥാവനയും അവകാശ വാദവുമാണിത്.ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി. കര്‍ണാടകയുടെ താല്പര്യം കണക്കിലെടുത്ത് എന്റെ പിതാവ് മുഖ്യമന്ത്രിയാകണം.
ഇതാണ് ജനങ്ങളുടെ ആഗ്രഹം’, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്ര സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.അതേ സമയം കർണാടക കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിനായി മറുപക്ഷവും രംഗത്ത് എത്തി വിജയത്തിന്റെ ശിൽപ്പി ശിവകുമാർ ആണെന്നും അദ്ദേഹം മുഖ്യ മന്ത്രി ആകുമെന്നും ശിവകുമാർ പക്ഷ നിയുക്ത എം എൽ എ മാരും പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.