ബാംഗ്ലൂര്‍: കര്‍ണാടകയില്‍ നാലിടത്ത് മല്‍സരിച്ച സിപിഎമ്മിന് നാലിലും തോല്‍വി. മൂന്നു മുതല്‍ 6 വരെ സ്ഥാനങ്ങളിലാണ് പരാജയം.
എന്നുമാത്രമല്ല, മൂന്നിടത്തും ആയിരം വോട്ടുകളില്‍ താഴെ മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയത്.
കര്‍ണാടകയിലെ ഏറ്റവും ജനകീയനായ ഡോ. അനില്‍ അഖിലപ്പെയെ മല്‍സരിപ്പിച്ച കെആര്‍ പുരത്ത് സിപിഎം അല്പം നില മെച്ചപ്പെടുത്തി. അവിടെ ആകെ 1008 വോട്ടുകള്‍ നേടാന്‍ സിപിഎമ്മിനായി.
പല സ്ഥലങ്ങളിലും ജെഡിഎസുമായിട്ടായിരുന്നു സിപിഎമ്മിന് കൂട്ട്. ശക്തികേന്ദ്രങ്ങളിലാണ് സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. അവിടെയുള്ള സ്ഥിതിയാണ് മേല്‍ പ്രസ്താവിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.