"അടിയന്തര സാഹചര്യം മാറി, അപകടസാധ്യത പറയാനാവില്ല" -അടിയന്തരാവസ്ഥ പിന്‍വലിച്ച്, ലോകാരോഗ്യ സംഘടന; 13 ബില്യണ്‍ വാക്‌സിനുകള്‍ നല്‍കി

കൊവിഡ് ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന. രോഗതീവ്രതയെ പഴയത് പോലെ ഭയപ്പെടേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ കൊവിഡ് ഒരു പ്രതിസന്ധി കൂടിയല്ലെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യ സംഘടന. കൊവിഡിന് പ്രതീകാത്മകമായുള്ള ഒരു അവസാനം കൂടിയാണിത്. 

ആഗോള തലത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയായിരുന്നു കൊവിഡ്. ലോക്ഡൗണുകളും, സമ്പദ് ഘടനകളെയും, ഏഴ് മില്യണ്‍ ആളുകളുടെ ജീവനെടുക്കുകയും ചെയ്ത പ്രതിസന്ധിയായിരുന്നു കൊവിഡ്. അടിയന്തരാവസ്ഥ മാറിയെങ്കിലും, മഹാമാരിയുടെ അവസാനമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കൊവിഡിലൂടെ ഉണ്ടായിരുന്ന മരണനിരക്ക് വളരെ കുറഞ്ഞുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 

ഏപ്രില്‍ 24ന് ആഗോള തലത്തില്‍ 3500 മരണങ്ങള്‍ എന്ന നിരക്കിലേക്ക് വന്നിരുന്നു. ഏഴ് മില്യണ്‍ എന്നത് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്കാണെന്ന് അധ്യക്ഷന്‍ ഗബ്രിയെസൂസ് പറഞ്ഞു. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഇരുപത് മില്യണ്‍ മരണങ്ങള്‍ക്ക് മുകളില്‍ പോകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഇത് യഥാര്‍ത്ഥ കണക്കുകളേക്കാള്‍ മൂന്നിരട്ടിയാണ്. അതേസമയം വൈറസ് ഇപ്പോഴും ഭീഷണിയാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ തീരുമാനം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായ ഡാറ്റ പ്രകാരമാണ് എടുത്തതെന്ന് ഗബ്രിയെസൂസ് പറഞ്ഞു. 

അടിയന്തര സാഹചര്യം മാറിയെങ്കിലും, അപകടസാധ്യത മാറിയെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 2020 ജനുവരിയിലാണ് ലോകാരോഗ്യ സംഘടന കൊവിഡിനെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. അതേസമയം ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ കൊവിഡ് മുന്‍കരുതലുകള്‍ ഇനി ഓരോ രാജ്യത്തിന്റെയും തീരുമാനമാണ്. അവര്‍ എന്ത് തരം നടപടികള്‍ വേണമെന്നും, മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും തീരുമാനിക്കാം.

 വാക്‌സിനുകളാണ് കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ വഴിത്തിരിവായി മാറിയതെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. 13 ബില്യണ്‍ ഡോസ് വാക്‌സിനുകള്‍ നല്‍കിയെന്നാണ് സംഘടന പറയുന്നത്. പല ആളുകളെയും ഗുരുതരമായി കൊവിഡ് ബാധിക്കാതിരിക്കാനും, മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനും ഇത് സഹായിച്ചുവെന്നും ലോകാരോഗ്യ സംഘടന അവകാശപ്പെട്ടു. അമേരിക്കയും, ബ്രിട്ടനും, കൊവിഡിനൊപ്പമാണ് ജീവിക്കുന്നതെന്ന എന്ന ബോധ്യത്തോടെ പുതു ജീവിതം തുടങ്ങുക എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നത്, ടെസ്റ്റുകള്‍ എന്നിവയെല്ലാം ഇരുരാജ്യങ്ങളിലും കുറച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം പല രാജ്യങ്ങളിലും ആവശ്യമുള്ളവരിലേക്ക് വാക്‌സിനുകള്‍ എത്തിയിട്ടില്ല. കൊവിഡിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നു എന്ന അര്‍ത്ഥത്തില്‍ വേണം കാര്യങ്ങളെ നോക്കി കാണാനെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാമിന്റെ ഭാഗമായ ഡോ മൈക്ക് റയാന്‍ പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !