അനുവാദമില്ലാതെ സൗദി സന്ദർശനം; ക്ലബ് വിടുമെന്ന് സൂചനകൾ; സസ്പെൻഷന് പിന്നാലെ മാപ്പ് : മെസി

സൗദി: ക്ലബിന്റെ അനുമതിയില്ലാതെ സൗദി സന്ദർശിച്ചതിനു താരത്തെ സസ്പെൻഡ് ചെയ്‌തു. രണ്ടാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ കാലത്ത് മെസിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല.


 സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസിക്ക് ഈ സീസണില്‍ ഇനി കളിക്കാനാകുക മൂന്നു മത്സരങ്ങള്‍ മാത്രമാകും.ക്ലബിന്റെ അധികൃതരുടെ സസ്പെൻഷന് പിന്നാലെ ലയണല്‍ മെസി പിഎസ്ജി(പാരീസ് സെയ്‌ന്റ് ജർമ്മൻ ക്ലബ്) വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ സീസൺ അവസാനിക്കുന്നതോടെ താരം ക്ലബ് വിടുമെന്നാണ് സൂചനകൾ. 

അനുവാദമില്ലാതെ സൗദിയിൽ പോയത് തെറ്റായിപ്പോയി, ടീം അംഗങ്ങളോടും ക്ലബ്ബിനോടും ക്ഷമ പറഞ്ഞ് മെസി. നേരത്തേ ഒരു തവണ റദ്ദാക്കിയ യാത്രയായിരുന്നുവെന്നും വീണ്ടും റദ്ദാക്കാൻ കഴിഞ്ഞില്ലെന്നുമാണ് മെസ്സിയുടെ വിശദീകരണം. മെസ്സി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ക്ലബ്ബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നുണ്ട്. മെസ്സി ക്ലബ്ബിന്റെ തുടർ നടപടികൾക്കായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു.

സൗദി ടൂറിസം അംബാസഡര്‍ എന്ന നിലയിലാണ് സന്ദര്‍ശനത്തിനായി മെസിയും കുടുംബവും സൗദിയിലെത്തിയത്. സൗദി യാത്രയ്ക്ക് മെസി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാല്‍ താരം കുടുംബത്തോടൊപ്പം സൗദി സന്ദര്‍ശിച്ചു.സൗദിയില്‍ നിന്നുള്ള മെസിയുടെ ചിത്രങ്ങള്‍ സൗദി അറേബ്യന്‍ ടൂറിസം വകുപ്പ് മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !