മന്ത്രി വീണ ജോര്‍ജ് നേരിട്ട് എത്തി നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെട്ടില്ല.മന്ത്രി പറ്റിച്ചുവെന്ന് ഹര്‍ഷിന

കോഴിക്കോട്: ശസത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹ‍‍ര്‍ഷിന സര്‍ക്കാരിനെതിരെ വീണ്ടും സമരം തുടങ്ങി. ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് സമരം.

കോഴിക്കോട് മെഡി. കോളേജ് ആശുപത്രിക്ക് മുന്നില്‍ തുടങ്ങിയ സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്. കോഴിക്കോട് മെഡി. കോളേജ് ആശുപത്രില്‍ 2017ല്‍ പ്രസവ ശസ്ത്രക്രിയക്കിടെ ശസത്രക്രിയ ഉപകരണം വയറ്റില്‍ മറന്നുവച്ചെന്നാണ് ഹര്‍ഷിന യുടെ പരാതി.

ആശുപത്രിക്ക് മുന്നില്‍ ഹര്‍ഷിന ആദ്യം നടത്തിയ സമരം ആരോഗ്യ മന്ത്രി നേരിട്ടെത്തി ഉറപ്പുകള്‍ നല്‍കിയതോടെയാണ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായിരുന്നു.

എന്നാല്‍ തുടര്‍ നടപടി ഉണ്ടാകാതിരുന്നതിനാലാണ് ഹര്‍ഷിന വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.അഞ്ച് വര്‍ഷം അനുഭവിച്ച വേദനയേക്കാള്‍ വലുതാണ് സര്‍ക്കാര്‍ അനാസ്ഥയുടെ വേദനയെന്ന് ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു 

മന്ത്രി വീണ ജോര്‍ജ് നേരിട്ട് എത്തി നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെട്ടില്ല.മന്ത്രി പറ്റിച്ചുവെന്നും ഹര്‍ഷിന പറഞ്ഞു.എട്ട് മാസമായി നീതിക്കായി നടക്കുന്നു .ചെറിയ ഒരു നഷ്ടപരിഹാരവും പുതിയ ഒരു അന്വേഷണം കൂടി പ്രഖ്യാപിക്കുകയും മാത്രമാണ് ചെയ്തത് .

രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം വലിയൊരു കാര്യമല്ലേ എന്ന് മന്ത്രിയുടെ പി. എ. ചോദിച്ചു പല അന്വേഷണം നടന്നു , പല റിപ്പോര്‍ട്ടുകള്‍ വന്നു ഒരു തീരുമാനവുമായിട്ടില്ല .ഇനി നീതി കിട്ടാതെ മെഡിക്കല്‍ കോളേജിന് മുന്നിലെ സമരം നിര്‍ത്തില്ല എന്നും ഹര്‍ഷിന പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !