കട്ടപ്പന :കടമാക്കുഴി മുതൽ അഞ്ചുരുളി വരെ ഇരുപത് കേന്ദ്രങ്ങളിലായി നിരവധി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു സി.പി.ഐ(എം) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തു നടത്തിവരുന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി കട്ടപ്പന ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിലെ ജലസ്രോതസായ കട്ടപ്പനയാറിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
കടമാക്കുഴി മുതൽ അഞ്ചുരുളി വരെ നുറുകണക്കന് പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ കട്ടപ്പനയാറിന്റെ ഭാഗമായ സ്കൂൾകവല ജംഗ്ഷൻ ശുചീകരിച്ചുകൊണ്ട് പരിപാടിയിൽ പങ്കുചേർന്നു.ശുചിത്വ കേരളം, സുന്ദര കേരളം’ എന്ന മുദ്രാവാക്യമുയർത്തി നമ്മുടെ തോടുകളും, നീരൊഴുക്കുകളും ശുദ്ധീകരിച്ച് നമ്മുടെ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുതാം എന്ന സന്ദേശം ഉയർത്തിയാണ് ശുചീകരണജ്ഞം സംഘടിപ്പിച്ചത്.
കട്ടപ്പനയാറിന്റെ ഇരുപത് കേന്ദ്രങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .സംഘാടകസമിതി ചെയർമാൻ മാത്യു ജോർജ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ സംഘാടക സമിതി രക്ഷാധികാരി വി ആർ സജി,കൺവീനർ ലിജോബി ബേബി, ടോമി ജോർജ് ,കെ പി സുമോദ്, കെ.എൻ വിനീഷ് കുമാർ ,നഗര സഭ കൗൺസിലർ ഷജി തങ്കച്ചൻ ,വി കെ സോമൻ ,തുടങ്ങിയ നിരവധി ആളുകൾ പങ്കെടുത്തു .ഇരുപത് കേന്ദ്രങ്ങളിലും പ്രദേശിക ഉദ്ഘാടനങ്ങൾ നടന്നു.
നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഞ്ഞിലപ്പാലവും പരിസരവും ശുചീകരിച്ചു കെ.പി സുമേദിന്റെയും പി വി സുരേഷിന്റെയും നേതൃത്വത്തിലാണ് പ്രദേശം വൃത്തിയാക്കിയത് .ശുചീകരണം കഴിഞ്ഞതോടുകൂടി കട്ടപ്പനയാറിന്റെ മുഖച്ഛായ തന്നെ മാറി.നിരവധി പ്രദേശത്തെ കാടുപടലങ്ങളും ,പ്ലാസ്റ്റിക്കുകളും , മറ്റ് മാലിന്യങ്ങളും മറ്റും നീക്കം ചെയ്ത് കട്ടപ്പനയാറിന്റെ സൗന്ദര്യം പ്രവർത്തകർ വീണ്ടെടുത്തു. കക്ഷി രാഷ്ട്രിയ ഭേദമെന്യേ നിരവധി ആളുകൾ ശുചീകരണ ഭാഗമായി .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.