കോഴിക്കോട് : രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തു സ്വർണം പിടിക്കുന്നതു കേരളത്തിൽ നിന്നാണെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൾ ശരിവെക്കുന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
കേരളത്തിൽ ഏറ്റവും അധികം സ്വർണക്കടത്ത് നടക്കുന്നത് കരിപ്പൂർ വിമാനത്താവളം വഴിയാണ്. കഴിഞ്ഞ ദിവസവും ഒരാൾ അറസ്റ്റിലായിരുന്നു.
ദോഹയിൽനിന്നു കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവാവ് കടത്താൻ ശ്രമിച്ചത് ഒരു കോടി 35 ലക്ഷം രൂപയുടെ സ്വർണമാണ്. കോഴിക്കോട് താമരശേരി തച്ചൻപൊയിൽ പുത്തൻതെരുവിൽ നിഷാദി (30) ൽ നിന്നാണ് സ്വർണം പിടികൂടിയത്.
570 ഗ്രാം തൂക്കമുള്ള മിശ്രിത സ്വർണം ക്യാപ്‌സ്യൂൾ പാക്കറ്റുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചിരുന്നത്. കസ്റ്റംസിൽ പിടിക്കപ്പെടാതെ പുറത്തിറങ്ങിയ ഇയാളെ രഹസ്യ വിവരത്തെ തുടർന്ന് കരിപ്പൂർ പൊലീസാണ് പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് രണ്ട് കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.
കസ്റ്റഡിയിലെടുത്ത ശേഷം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും തന്റെ പക്കല്‍ സ്വര്‍ണമുണ്ടെന്ന് സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തി വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് രണ്ട് കാപ്‌സ്യൂളുകള്‍ കാണാനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.