കൊല്ലപ്പള്ളി :നവീകരണ കലശം നടക്കുന്ന അന്തിനാട് ക്ഷേത്രത്തിൽ പുന: പ്രതിഷ്ഠ നാളെ രാവിലെ 6 മണി 12 മിനിറ്റ് മുതൽ 7 മണി 38 മിനിറ്റ് വരെയുള്ള മകയിരം നക്ഷത്രം നാലാം കാലിൽ ഇടവം രാശി ശുഭ മുഹൂർത്തത്തിൽ നടക്കും.
ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യിപ്പിള്ളിൽ ഇല്ലത്തു ബ്രഹ്മശ്രീ മാധവൻ നമ്പൂതിരി യുടെ മുഖ്യ കാർമികത്വത്തിലും മേൽശാന്തി കല്ലമ്പിള്ളിൽ ഇല്ലത്തു ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിയുടെ സഹ കാർമികത്വത്തിലും ആയിരിക്കും ചടങ്ങുകൾ നടക്കുക.
രാവിലെ മുള പൂജ, രക്ഷവിടർത്തി പൂജ, പ്രസാദപ്രതിഷ്ഠ, വലിയപാണി, ജീവകലശം ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കൽ തുടർന്ന് ദേവ പ്രതിഷ്ഠ നടക്കും. തുടർന്ന് കുംമ്പേശ കലശാഭിഷേകം, നിദ്രാ കലാശാഭിഷേകം, ജീവകലാശാഭിഷേകം എന്നിവ നടത്തും.
വൈകിട്ട് ദീപാരാധനയോടുകൂടി നിയമം നിച്ഛയിച്ചു നടയടക്കും. മൂന്നുദിവസം കഴിഞ്ഞു 25 ന് നടതുറപ്പും കർപ്പൂരാദി ദ്രവ്യ കലശവും മഹാകുംഭാഭിഷേകവും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.