കൊല്ലം : കൊട്ടാരക്കരയിർ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച്, ഡോക്ടർമാർ 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു.
കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് സമരം പ്രഖ്യാപിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ 24 മണിക്കൂർ സമരം പ്രഖ്യാപിച്ച് ഡോക്ടർമാര്‍. ഐഎംഎയും കെജിഎംഒഎയുമാണ് സമരം പ്രഖ്യാപിച്ചത്.
അത്യാഹിതവിഭാഗവും ഐസിയുവും ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്കരിക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു പറഞ്ഞു. സർക്കാർ സ്വകാര്യ മേഖലയിലെ ഡോക്ടർമാർ നാളെ രാവിലെ 8 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
വനിതാ ഡോക്ടറെ കുത്തേറ്റ് മരിച്ച സംഭവത്തിൽ അതിശക്തമായ പ്രതിഷേധിക്കുന്നുവെന്നും ഐഎംഎ വ്യക്തമാക്കി. ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും സുൽഫി ആവശ്യപ്പെട്ടു.
കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (23) ആണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അടിപിടികേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയായ അധ്യാപകനെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ച് ആറുതവണ പ്രതി ഡോക്ടറെ കുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. പിന്നാലെ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അത്യാഹിതവിഭാഗ സർവീസുകൾ മാത്രം പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംഭവത്തെ കെജിഎംസിടിഎ ശക്തമായി അപലപിച്ചു. ആശുപത്രി അക്രമകാരികളെ മാതൃകപരമായി ശിക്ഷിക്കണമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.