ഹജ്ജ് യാത്രാനിരക്ക് നിശ്ചയിച്ചു;ഈ മാസം 15 അവസാന തീയതി

കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാനിരക്ക് നിശ്ചയിച്ചു. ഈ മാസം 15 ആണ് അവസാന തീയതി. 

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 3,53,313 രൂപയും കൊച്ചിയില്‍ നിന്ന് 3,53,967 രൂപയും കണ്ണൂരില്‍ നിന്ന് 3,55,506 രൂപയും ആണ് നിരക്ക്.  നേരത്തെ അടച്ച രണ്ട് ഗഡു തുകയായ 2,51,800 രൂപയ്ക്കു പുറമേ ബാക്കിയുള്ള യാത്രാനിരക്കാണ് ഇനി തീര്‍ത്ഥാടകര്‍ അടയ്ക്കേണ്ടത്. കോഴിക്കോട് 1,01,513 രൂപ, കൊച്ചി 1,02,167 രൂപ, കണ്ണൂര്‍ 1,03,706 രൂപ ആണ് അധികമടയ്ക്കേണ്ടത്. 

ഇപ്പോള്‍ പ്രഖ്യാപിച്ച തുക താൽകാലികമാണെന്നും ആവശ്യമെങ്കില്‍ 10 ശതമാനം മാറ്റത്തിന് വിധേയമായിരിക്കുമെന്നും അറിയിപ്പുണ്ട്. ബലികര്‍മ്മത്തിന് കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 16,344 രൂപ കൂടി അധികമടയ്ക്കണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !