കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ശരീരത്തേറ്റത് ആറു കുത്തുകൾ. ഫോര്‍സെപ്സ് (ആശുപത്രിയില്‍ ഉപയോഗിക്കുന്ന കത്രിക) ഉപയോഗിച്ച് കഴുത്തിലും നട്ടെല്ലിനും വയറിനും നെഞ്ചിനുമേറ്റ കുത്തുകളാണ് ഗുരുതരമായത്. നെഞ്ചിനേറ്റ കുത്ത് ഹൗസ് സർജൻ ഡോ. വന്ദനയുടെ ശ്വാസകോശത്തിലേക്ക് തുളച്ചുകയറി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനാണ് കോട്ടയം, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്.
ഡ്രസ്സിങ് റൂമില്‍ വച്ച് പരിശോധിക്കുന്നതിനിടെ അക്രമാസക്തനായ പ്രതി കത്രിക കൈയിലെടുത്ത് ആക്രമിക്കുകയായിരുന്നു.
ഡോക്ടറെ ചവിട്ടി നിലത്തിട്ട ശേഷമാണ് കത്രിക ഉപയോഗിച്ച് മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. പൊലീസിന്റെ മുന്നിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. മൂന്ന് പൊലീസുകാരാണ് ഈ സമയം ഇവിടെയുണ്ടായിരുന്നത്. ഇവരടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മറ്റുള്ളവര്‍ മുറിക്കുള്ളില്‍ കയറി വാതിലടയ്ക്കുകയായിരുന്നു.
പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രതി ആശുപത്രിയിൽ ആക്രമണം നടത്തിയത്. പൂയപ്പള്ളി സ്വദേശി ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് അക്രമം നടത്തിയത്. അധ്യാപകനായ പ്രതി ലഹരിയുപയോഗത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ്.
അയൽവാസികളുമായി നടന്ന അടിപിടിയിൽ സന്ദീപിന്റെ കാലിന് മുറിവേറ്റിരുന്നു. ഇതിനിടെ വീട്ടിൽ വെച്ച് സന്ദീപ് പ്രകോപിതനായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച യുവാവ് കത്രിക കൈക്കലാക്കിയ ശേഷം ആക്രമണം നടത്തുകയായിരുന്നു.
പ്രാഥമിക ചികിത്സയ്ക്കു ശേഷം ഡോക്ടറ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിനിയായ ഡോ.വന്ദന കൊല്ലം അസീസിയ മെഡി. കോളജിലെ വിദ്യാര്‍ഥിനിയാണ്. ഹൗസ് സര്‍ജന്‍സിക്കായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്.
കുണ്ടറ നെടുമ്പന ഗവ.യുപി സ്‌കൂളിലെ അധ്യാപകനായിരുന്ന കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപാണ് പ്രതി. ഇയാൾ എംഡിഎംഎ ഉപയോഗിച്ച കേസിൽ സസ്‌പെൻഷനിലാണെന്ന് പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.