ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ പല ഇന്ത്യന്‍ നഗരങ്ങളും ഉള്‍പ്പെടുന്ന പശ്ചാത്തലത്തില്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍.
കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും മലിനമായ 50 നഗരങ്ങളുടെ ഐക്യൂ എയറിന്റെ വാര്‍ഷിക പട്ടികയില്‍ 39 ഇന്ത്യന്‍ നഗരങ്ങള്‍ ഇടം പിടിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍, ഡീസല്‍ കാറുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി നഗരങ്ങളിലെ ഡീസല്‍ കാറുകളുടെ ഉപയോഗം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഊര്‍ജ്ജ പരിവര്‍ത്തന ഉപദേശക സമിതി ശുപാര്‍ശ നല്കി.
2027ഓടെ രാജ്യത്തെ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം പ്രധാന നഗരങ്ങളില്‍ നിരോധിക്കണമെന്നാണ് ശുപാര്‍ശ. 2030ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ക്ക് അനുമതി നല്‍കരുതെന്നും നഗര ഗതാഗതത്തിനുള്ള ഡീസല്‍ ബസുകള്‍ 2024 മുതല്‍ ഒഴിവാക്കണമെന്നും ശുപാര്‍ശയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.