"റോഡ് സംസ്കാരത്തിൽ ഒരു പുത്തൻ ഉണർവിനായി കേരള മോട്ടോർ വാഹന വകുപ്പ് രൂപം കൊടുത്തിരിക്കുന്ന ക്യാമ്പയിൻ ( TSP Campaign - Thanks, Sorry, Please )"
പ്രോഗ്രാമിന് എല്ലാ വിധ ആശംസകളും നേരുന്നു. ഇതിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു. റോഡിൽ നമ്മൾ നിസ്സാരമെന്ന് കാണുന്ന പല സാഹചര്യങ്ങളും വൈകാരിക തലത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണ് എന്ന് ഇതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന ക്യാമ്പയിൻ വീഡിയോകൾ കണ്ടാൽ നിങ്ങൾക്കും മനസ്സിലാകും . നല്ലൊരു റോഡ് സംസ്കാരത്തിനായി നമുക്കൊന്നിക്കാം.- മഞ്ജു വാര്യർ
ഇതിൽ ഗതാഗത മന്ത്രി Antony Raju യും സിനിമാ മേഖലയിൽ ഉള്ളവരും ജോർജ്ജ് കുളങ്ങരയും ഗോപിനാഥ് മുതുകാടും മഞ്ജുവാര്യരും ഉൾപ്പടെ നിരവധി പ്രമുഖ ആളുകൾ പല രംഗങ്ങളിൽ വിവിധ വീഡിയോകളിൽ ക്യാമ്പയിനുമായി പങ്കെടുക്കുന്നു. ഇതിൽ മഞ്ജുവാര്യർ പങ്കെടുക്കുകയും തനിക്ക് കിട്ടിയ അവസരത്തിന് താരം ഫേസ്ബുക്കിലും ഇൻസ്റ്റയിലും നന്ദി രേഖപ്പെടുത്തി.
TSP campaign videos: https://www.youtube.com/@mvdkerala7379
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.