നെടുമ്പാശേരി അന്താരാഷ്ട്ര എയർപോർട്ടിൽ യാത്രക്കാർ സുരക്ഷിതരല്ലെ?
ആളുകളുടെ പെട്ടെന്നുള്ള രോഗാവസ്ഥകൾ കൈകാര്യം ചെയ്യുന്നതിലെ പാകപ്പിഴകളിലേയ്ക്ക് വിരൽ ചൂണ്ടി സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു പോസ്റ്റ്.
അധികം ആരും ശ്രദ്ധിക്കാതെ മരണത്തെ പുൽകിയ ഒരു പ്രവാസിയുടെ കഥയാണ് ഇത്. ഇത് സത്യമാണെങ്കിൽ കൊട്ടി ഘോഷിക്കുന്ന ടെക്നോളജികൾ പോരാതെ വരാം !!!
ഇത് കേരളത്തിലെ വളരെ മുന്നിട്ട് നില്‍ക്കുന്ന ഒരു ദിവസം നിരവധി പേര്‍ വന്ന് പോകുന്ന എയർ പോര്‍ട്ട് ആയിരുന്നു, എന്നിട്ടും ഇവിടെ ഇപ്രകാരം സംഭവിച്ചു എങ്കിൽ മറ്റ് എയർ പോര്‍ട്ടുകളുടെ അവസ്ഥ എന്തായിരിക്കും.
ഫേസ്ബുക്ക് പോസ്റ്റ്
മനുഷ്യ ജീവന് തെരുവ് നായുടെ വില് പോലും കൊടുക്കാത്ത നാട്ടിൽ നിന്നും പുതുതലമുറ കൂട്ടത്തോടെ പലായനം ചെയ്താൽ ആർക്കു കുറ്റപ്പെടുത്താൻ ആകും?
ഇന്ന് വിദേശത്തു ജീവിക്കുന്ന ഒരാൾക്കുപോലും ജനിച്ച നാടിനോടോ , ഭാഷയോടോ , സംസ്കാരത്തോടോ വെറുപ്പുണ്ടായി നാട് വിട്ടു പോന്നതല്ല . ഈയുള്ളവനെപ്പോലെ ഈ മധ്യവയസ്സിലും മലയാള സിനിമയും, മലയാളം പാട്ടുകളും, എന്തിനു നാട്ടിലെ ദൈനം ദിന രാഷ്ട്രീയം പോലും ഏറെ കൗതുകത്തോടെ നോക്കിക്കാണുന്നവരാണ് ബഹുപൂരിപക്ഷ വിദേശ മലയാളികളും. കഴിഞ്ഞ ദിവസം കേവലം 36 വയസ്സുമാത്രമുള്ള ഒരു ചെറുപ്പക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഹൃദയസ്തംഭനം ഉണ്ടായി ആശുപത്രിയിൽ കൊണ്ടുപോകുന്നവഴിക്കു മരണപ്പെട്ടു. ഓസ്‌ട്രേലിയയിലെ കെയിൻസിൽ ജോലിചെയ്തിരുന്ന അഭിഷേക് ജോസ് തന്റെ ഭാര്യയെയും രണ്ടും ഒന്നും വയസ്സുള്ള കുഞ്ഞിനേയും ഒറ്റക്കാക്കി ഈ ലോകത്തോട് വിടപറഞ്ഞു.എയർപോർട്ടിൽ കൂടെ ഉണ്ടായിരുന്നവർ നോക്കി നിൽക്കേ അഭിഷേക് കുഴഞ്ഞു വീണു . എയർപോർട്ട് അധികൃതരോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിട്ടും ആദ്യം തിരിഞ്ഞു നോക്കുവാൻ തയ്യാറായില്ല. ഒരു ഡോക്ടറുടെ സഹായം പോലും ഏറെ വൈകി ആണ് കിട്ടിയത്. അവസാനം കൂടെ ഉണ്ടായിരുന്ന ഒരു മലയാളി യുവാവ് തന്റെ സ്വന്തം ഫോണിൽ നിന്നും ആംബുലൻസ് വിളിച്ചപ്പോൾ കണക്ട് ആയത് തിരുവനതപുരത്ത് ആണ്. വലിയ മനുഷ്യനായിരുന്ന അഭിഷേകിനെ താങ്ങി കിടത്തുവാൻ പോലും ആരും ഉണ്ടായില്ല. ചില മനുഷ്യ ജന്മങ്ങൾ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിനെ തിരക്കിൽ ആയിരുന്നു. സി ആർ പി എഫ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടും ഉടനടി സഹായം കിട്ടിയില്ല എന്നാണ് ഈ ദുരന്തത്തിന് സാക്ഷ്യം വഹിച്ചവർ പറഞ്ഞിട്ടുള്ളത്. ഏറെ വൈകി അഭിഷേകിനെ അങ്കമാലി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആ ജീവനും എല്ലാ മനുഷ്യനും പോകേണ്ട പ്രവാസ ലോകത്തേക്ക് പോയി. ഈ അവസ്ഥ ഒരു രാഷ്ട്രീയ നേതാവിനോ, സിനിമ-സ്പോർട്സ് താരത്തിനോ , ഏതെങ്കിലും ബിസ്സിനെസ്സ് മാഗ്‌നെറ്റിനോ ഉണ്ടാകാവുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ? ലോകത്തെ മറ്റേതെങ്കിലും പരിഷ്കൃത രാജ്യത്തെ എയർപോർട്ടിൽ വെച്ചായിരുന്നു അഭിഷേകിന് ഈ അവസ്ഥ ഉണ്ടായിരുന്നതെങ്കിൽ ഒരുപക്ഷെ ഇന്ന് തന്റെ ഭാര്യയോടും പൊന്നുമക്കളോടും ചേർന്ന് ഈസ്റ്റർ ആഘോഷിക്കുവാൻ അഭിഷേക് ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നു എന്ന് കരുതട്ടെ. അഭിഷേകിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, ഒപ്പം നാട്ടിൽ ഇത്തരം വിഷയത്തിൽ വേണ്ട കരുതലുകൾ ഇനിയെങ്കിലും അധികൃതർ സ്വീകരിക്കും എന്നും കരുതട്ടെ. വേണമെങ്കിൽ അധികാരികളുടെ കണ്ണിൽ എത്തുന്നതുവരെ പ്രവാസികൾക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.