കുറ​വി​ല​ങ്ങാ​ട്: പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ദേ​വ​മാ​താ കോ​ള​ജി​ലെ ഡി​ഗ്രി വി​ദ്യാ​ർ​ത്ഥിനി​ മരിച്ചു.

കുറവി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ത്ഥിനി​ സ്കൂട്ടർ അപകടത്തിൽ മരിച്ചു.ഇലഞ്ഞി ആ​ല​പു​രം വെ​ട്ട​ത്ത് പു​ത്ത​ൻ​പു​രയിൽ വി​നോ​ദ് അ​ഗ​സ്റ്റി​ന്റെ മ​ക​ൾ ജെന്നി​ഫ​ർ വി​നോ​ദ് (18) ആണ് മരിച്ചത്.

നിയ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ക്കുകയായിരുന്നു കഴിഞ്ഞ വെ​ള്ളി​യാ​ഴ്ച ആ​ല​പു​രം ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​സ്കാ​രം നാ​ളെ (12- 4 - 2023 ബുധൻ) രാവിലെ 10.00ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഫൊറോന പള്ളിയിൽ. മാ​താ​വ്: പ്രി​ൻ​സി,സ​ഹോ​ദ​ര​ൻ: അ​ല​ക്സ്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !