തലശ്ശേരി: ബിജെപിയുമായി ബന്ധപ്പെടുത്തി വിമർശനം ഉന്നയിക്കുന്നവർ വിചാരധാരയെ ആയുധമാക്കുന്നതിനെ തള്ളി തലശ്ശേരി അതിരൂപതാ ബിഷപ് മാർ ജോസഫ് പാംപ്ലാനി രംഗത്തെത്തി.
വിചാരധാരയിൽ ക്രിസ്ത്യാനികളെയടക്കമുള്ള ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് പറയുന്നതെന്നു തുറന്നുകാട്ടി സിപിഎം. നേതാക്കൾ ഇതിനെതിരേ പ്രസ്താവനയിറക്കിയിരുന്നു. ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവർ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം ഓരോ സാഹചര്യങ്ങളിൽ പറയപ്പെട്ട കാര്യങ്ങളാണ്. ആ സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള ബൗദ്ധിക പക്വത പൊതുസമൂഹത്തിനുണ്ടെന്നും പാംപ്ലാനി തലശേരിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
റബ്ബറിന്റെ വില 300 രൂപയാക്കിയാൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹയിക്കാമെന്ന തരത്തിൽ ബിഷപ്പ് പാംപ്ലാനി നടത്തിയ പരാമർശം വിവാദമായിരുന്നു. റബർ ബോർഡ് ചെയർമാനുള്ള കൂടിക്കാഴ്ചയിൽ വിലത്തകർച്ച സംബന്ധിച്ച് വിശദമായ ചർച്ച നടന്നിട്ടില്ലെന്നും കർഷക വിഷയത്തെ വർഗീയ വിഷയമാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ സംസ്ഥാന നേതാക്കൾ വരെയുള്ള ബിജെപി. നേതാക്കൾ വിവിധ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരെ കഴിഞ്ഞ ദിവസങ്ങളിലായി സന്ദർശിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കൂടാതെ കോൺഗ്രസ് നേതൃത്വവും ബിജെപി. സന്ദർശനത്തെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പാംപ്ലാനി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.