വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്‍ കെ.എം. മാണിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരശേഖരണം നടത്തി. പോലീസ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കുക. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാവുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. കെ.എം. മാണിക്ക് ലൈസന്‍സ് ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം, വാഹനാപകടത്തിൽ കേസെടുത്ത പോലീസ് കള്ളക്കളി നടത്തിയന്നെ് സംശയം. അപകടമുണ്ടായതിന് പിന്നാലെ ആദ്യം തയ്യാറാക്കിയ എഫ്‌ഐആറിൽ ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കി. 45 വയസുള്ള ആളെന്ന് മാത്രമാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. അപകടം നടന്ന ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘം ജോസ് കെ മാണിയുടെ മകനെ നേരിൽ കണ്ടിട്ടും ആദ്യം തയാറാക്കിയ എഫ്‌ഐആറിൽ കെഎം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കിയതിൽ ദുരൂഹതകളുണ്ട്. അപകടം നടന്ന ഉടൻ തന്നെ എംപിയുടെ മകന്റെ രക്തസാമ്പിൾ പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് ജോസ് കെ മാണിയുടെ മകനും ബിരുദവിദ്യാർത്ഥിയുമായ കെ എം മാണി(19) ഓടിച്ച ഇന്നോവ കാറിന് പിന്നിൽ ബൈക്കിടിച്ച് സഹോദരന്മാർ മരിച്ചത്. സംഭവത്തിൽ കെഎം മാണി ജൂനിയറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഉടൻ തന്നെ വിട്ടയച്ചിരുന്നു. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത് താഴെ മാത്യു ജോൺ, ജിൻസ് ജോൺ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മണിമലയിലേക്ക് പോകുകയായിരുന്ന ഇന്നോവ കാറിന് പിന്നിൽ ഇടിയ്‌ക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിന് പിന്നാലെ ബൈക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 304എ വകുപ്പ് അനുസരിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് കെ.എം. മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ചാണ് എംപിയുടെ മകനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെയാണ് എംപിയുടെ മകന്റെ പേര് എഫ്‌ഐആറിൽ ഇല്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകളുടെ പകർപ്പ് പുറത്തു വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.