സൗദി: മലയാളിക്ക് കവർച്ചക്കാരുടെ ക്രൂര മർദ്ദനം; രണ്ട് കാലുകളും അടിച്ചൊടിച്ചു

റിയാദിൽ തിരുവനന്തപുരം സ്വദേശിക്ക് കവർച്ചക്കാരുടെ ക്രൂര മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു. പട്ടം സ്വദേശി ബിനുവിനെയാണ് ആറംഗ കവർച്ചാ സംഘം ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചത്.

ബഥ്ഹയിലെ തന്റെ താമസ സ്ഥലത്തേക്ക് രാത്രി 8 മണിക്ക് ബിനു നടന്ന് പോകുന്നതിനിടെ അക്രമികൾ പിന്തുടർന്ന് മർദ്ദിക്കുകയായിരുന്നു. പിടിവലിയുണ്ടാകുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ബിനുവിന്റെ രണ്ട് കാലുകളും ഇരുമ്പ് വടി കൊണ്ട് അടിച്ചൊടിക്കുകയായിരുന്നു അക്രമികൾ ചെയ്തത്.

ബിനുവിന്റെ പേഴ്സും മൊബൈൽ ഫോണും അക്രമികൾ കവർന്നിട്ടുണ്ട്. ജോലിക്ക് പോകാനാകാതെ ബിനു പ്ലാസ്റ്ററിട്ട കാലുകളുമായി നിസഹായനായി റൂമിൽ കഴിയുകയാണ്. വെൽഡിംഗ് ജോലിക്കാരനായ ബിനു നാട്ടിൽ പോകാൻ സഹായം തേടി ഇന്ത്യൻ എംബസിയെ സമീപിക്കാനിരിക്കുകയാണ്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !