കൊല്ലം:കൊട്ടാരക്കര തേവലപ്പുറത്ത് റബ്ബർ തോട്ടത്തിൽ പാറക്കുഴിക്ക് സമീപം മനക്കരക്കാവ് സ്വദേശി ചൂടുവെള്ളം സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ചാരായം വാറ്റ് കേന്ദ്രം എക്സൈസ് റെയിഡ് ചെയ്തു.
ഇവിടെ നിന്നും നിരവധി ബാരലുകളിലും കന്നാസുകളിലും സൂക്ഷിച്ചിരുന്ന 1140 ലിറ്ററോളം കോടയും, 10 ലിറ്റർ ചാരായവും, വാറ്റ് ഉപകരണങ്ങളും, ഗ്യാസ് സിലിണ്ടറുകളും, ഗ്യാസ് അടുപ്പും കണ്ടെത്തി. സന്തോഷിനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ എടുത്തു. ഏറെ നാളുകളായി ഷാഡോ ടീമിൻറെ നിരീക്ഷണത്തിൽ ആയിരുന്ന സന്തോഷിനെ അതിസാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. കൊട്ടാരക്കര ഇൻസ്പെക്ടർ ബെന്നി ജോർജിൻ്റെ നേതൃത്വത്തിൽ ആയിരുന്നു റെയിഡ്.
ഇത് കൂടാതെ പെരുംകുളം സ്വദേശി അനിൽ എന്നയാളെ 10 ലിറ്റർ ചാരായവുമായി പിടികൂടി കേസ് എടുത്തു. പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ഷഹാലുദ്ദീൻ, സുനിൽകുമാർ, ഐ ബി പ്രിവന്റീവ് ഓഫീസർ ഗിരീഷ് M S, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ R രാജ്, അനീഷ്.M R, രാകേഷ്.M, ബാലു.S.സുന്ദർ, വിഷ്ണു.T, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷ, സിനി തങ്കച്ചൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.