യൂകെയിലേക്ക് സ്റ്റുഡന്റായി വരൂ ലക്ഷങ്ങൾ വാരൂ എന്ന് ആഹ്വാനം ചെയ്യുന്നവരുടെ വാക്ക് കേട്ട് പെട്ടി പാക്ക് ചെയ്യുന്നവരോട് ....
കടം മേടിച്ചു കൂട്ടുന്നവരോട് രണ്ട് വാക്ക് ......
ആഴ്ചയിൽ 20 മണിക്കൂർ വരെ നിയമപരമായി ജോലി ചെയ്താൽ, അതും വീക്കെന്റുകളിൽ ചെയ്താൽ ഏകദേശം £1200 -£1300 വരെ മാസ ശമ്പളം കയ്യിൽ കിട്ടും.
ഇനി നിയമപരമല്ലാതെ ജോലി ചെയ്താൽ അത് ചെയ്യുന്ന പോലെ ഇരിക്കും . സ്റ്റുഡന്റസ് അതും പ്രേത്യേകിച്ചു ഇന്ത്യൻ സ്റ്റുഡന്റസ് പഠനത്തേക്കാളേറെ സാമ്പത്തീക നേട്ടം നോക്കി ഇറങ്ങിയിരിക്കുന്നവരാണെന്ന് മനസിലാക്കാൻ പാകത്തിനുള്ളവരെയാണ് ഇപ്പോൾ ഹോം ഓഫീസിൽ നിയമിച്ചിരിക്കുന്നത് . അതിൽ കൂടുതലും പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുള്ളവരുമാണ് . അത് ഹോംഓഫീസിൽ ചെല്ലുമ്പോൾ തന്നെ നമുക്ക് മനസിലാകുന്ന കാര്യമാണ് . അപ്പോൾ അവർക്ക് നമ്മുടെ നീക്കങ്ങൾ ശരിക്കും മുൻകൂട്ടി കാണാനും കള്ളക്കളി വേഗത്തിൽ കണ്ടു പിടിക്കാനും പറ്റും .
കാഷ് ഇൻ ഹാൻഡ് തരാൻ സാധ്യതയുള്ള റസ്റ്റോറന്റുകൾ, നെയിൽസ് ആൻഡ് ബ്യൂട്ടി, കോർണർ ഷോപ്‌സ് , ഫിഷ് ആൻഡ് ചിപ്സ് , വിദേശീയരുടെ കെയർ ഹോമുകൾ അങ്ങനെയൊക്കെയുള്ള സ്ഥലങ്ങളിൽ മിന്നൽ ചെക്കിങ് നടത്താനുള്ള ഒരു ടീം തന്നെയുണ്ട് എന്നത് മറന്നുകൂടാ . ഒരു സുപ്രഭാതത്തിൽ ഹോം ഓഫീസുകാർ വണ്ടിയുമായി വന്ന് അറ്റന്റൻസ് നോക്കി പൊക്കിയെടുത്തു കൊണ്ടുപോകും .
മേല്പറഞ്ഞപോലെ നിയമപരമായി മാത്രം ജോലിചെയ്താൽ കിട്ടുന്നവയിൽനിന്ന് ഷെയറിങ് അല്ലാതെ താമസിച്ചാൽ ഏറ്റവും കുറഞ്ഞത് £800 വാടക, ചിലവിന് £200-£300, വെള്ളം, കറന്റ്, ഗ്യാസ് ( £200+ depends ), യാത്രാ കൂലി (depends ), അടുത്ത സെമസ്റ്ററിലേക്കുള്ള കരുതൽ പണം, വന്നിറങ്ങിയ കടം വീട്ടാൻ പണം, വിസ പുതുക്കാൻ പണം .... അങ്ങനെ വരുമ്പോൾ കയ്യിൽ ഒന്നും തന്നെ മിച്ചമുണ്ടാകില്ല ...
കാരണം ഇവിടെ ബില്ലടച്ചു മുടിയും ...
പക്ഷെ നോക്കീം കണ്ടുമൊക്കെ ചിലവാക്കുകയും, ഷെയറിങ് ആയി താമസിക്കുകയും, ആർഭാടങ്ങളിൽ കുടുങ്ങാതിരിക്കുകയും, ഹോളിഡേ സമയങ്ങളിൽ ആവുന്നത്ര ജോലിചെയ്യുകയുമൊക്കെ ചെയ്താൽ വല്യ തട്ടുകേടില്ലാതെ ജീവിച്ചു മുന്നോട്ടു പോകാം .
Uk is like a sweet prison...
ഇതാണ് സത്യം ..
Dated :16/3/2022
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.