ഏപ്രിൽ 16 ഞായറാഴ്ച രാവിലെ ഒൻപതു മണിക്ക് അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ എൽദോ മോർ തീത്തോസിന്റെ പ്രധാന കാർമികത്വത്തിലും റെവ ഫാ: എലിയാസ് എരമത്ത് (ഡാലസ് ) റെവ ഡോ: ജോസഫ് മത്തായി(ഹൂസ്റ്റൺ) സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന,അനുഗ്രഹ പ്രഭാഷണം , പൊതുസമ്മേളനം, ആശിര്‍വാദം, നേര്‍ച്ച എന്നിവയും ഉണ്ടായിരിക്കും .
തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് "എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" (യോഹ. 20:28) എന്ന് ഉത്‌ഘോഷിച്ച യേശുവിന്‍റെ ധീരനായ അനുഗാമിയും, തന്നോടൊപ്പം സത്യത്തിന്‍റെയും ജീവന്‍റെയും വഴി തെരഞ്ഞെടുക്കാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന വിശ്വസ്ത ക്രിസ്തു ശിഷ്യനുമായിരുന്ന മോർ തോമാശ്ലീഹയുടെ മധ്യസ്ഥതയിൽ അഭയപെട്ടുകൊണ്ടു അനുഗ്രഹീതരാകുവാൻ എല്ലാവരെയും കർത്യനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നതായി വികാരി റെവ ഡോ: സാക് വർഗീസ് അറിയിച്ചു. മാനേജിഗ് കമ്മിറ്റി, ഭക്ത സംഘടനകൾ എന്നിവയുടെ നേതൃത്തിൽ ഇടവക ഒന്നടങ്കം പെരുനാളിനുവേണ്ട ക്രമീകരണങ്ങൾ നടത്തിവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.