വിവാഹത്തിനിടെ വധുവരൻമാർ തീതുപ്പുന്ന കളിത്തോക്ക് പ്രയോഗിച്ചതാണ് വാർത്തയാകുന്നത്. എന്നാൽ അപ്രതീക്ഷിതമായി തോക്കിൽനിന്നുള്ള തീ വധുവിന്‍റെ മുഖത്തേക്ക് വന്നത് ഏറെ പരിഭ്രാന്തിക്ക് ഇടയാക്കി. ഇതിന്‍റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
വീഡിയോയുടെ തുടക്കത്തിൽ വധുവും വരനും ബൾക്കി ഫ്ലെയർ തോക്കുകൾ പിടിച്ച് ക്യാമറകൾക്ക് പോസ് ചെയ്യുന്നതാണ് കാണിക്കുന്നത്. അവർ പരസ്പരം പുറം തിരിഞ്ഞ് നിൽക്കുന്നു. തുടർന്ന് ഇരുവരും ഒരുമിച്ച് തോക്കിന്‍റെ കാഞ്ചി വലിച്ചു. എന്നാൽ വധുവിന്‍റെ തോക്കിൽനിന്നുള്ള തീജ്വാല അവരുടെ മുഖത്തേക്കും നെഞ്ചിലേക്കുമാണ് വരുന്നത്. ഉടനെ തോക്ക് താഴെയിട്ട് വധു വിവാഹവേദിയിൽനിന്ന് പുറത്തേക്ക് ഓടുന്നതും വീഡിയോയിൽ കാണാം.
Idk what's wrong with people these days they are treating wedding days more like parties and this is how they ruin their perfect day. 🤷♀️ pic.twitter.com/5o626gUTxY
— Aditi. (@Sassy_Soul_) March 31, 2023
അദിതി എന്ന ട്വിറ്റർ അക്കൌണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ വിവരം എവിടെയാണ് നടന്നതെന്ന വിവരം ലഭ്യമല്ല. വിവാഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.