മുഖ്യമന്ത്രിയും പിണറായി വിജയനും മന്ത്രിമാരും മേയ് ഏഴിന് അബുദാബിയിലെത്തും; ഗൾഫ് സന്ദർശനത്തിന്,​ യു എ ഇ സർക്കാരിന്റെ ഔദ്യോഗിക ക്ഷണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നാലു ദിവസത്തെ സന്ദർശനത്തിന് യു,​എ.ഇയിലേക്ക്. യു.എ.ഇ സർക്കാരിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി അബുദാബിയിലെത്തുന്നത്. മേയ് എട്ടു മുതൽ പത്തുവരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് ഇൻവെസ്റ്റ്മെന്റ് മീറ്റ്,​ യു.എ.ഇ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. 

അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് മീറ്റിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. മേയ് ഏഴിന് അദ്ദേഹം അബുദാബിയിലെത്തും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.രാജീവ്,​ പി.എ. മുഹമ്മദ് റിയാസ്,​ ചീഫ് സെക്രട്ടറി വി.പി.ജോയ് എന്നിവരുൾപ്പെടെ ഒമ്പതംഗ സംഘമാണ് യു.എ.ഇ സന്ദർശിക്കുന്നത്.

രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ മേയ് ഏഴിന് വൈകിട്ട് ഏഴുമണിക്ക് നാഷണൽ തിയേറ്ററിൽ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി പൊതുജനങ്ങളുമായി സംവദിക്കും. മേയ് പത്തിന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !