ജി-20 ഉച്ചകോടിക്ക് കൊടിയിറക്കം; കുമരകത്തിന് സമാനതകളില്ലാത്ത ടൂറിസം അനുഭവം

കോട്ടയം: കുമരകത്തെ രാജ്യാന്തര ശ്രദ്ധയിൽ നിർത്തിയ ജി-20 ഉച്ചകോടിക്ക് കൊടിയിറക്കം. രണ്ടു സെഷനുകളിലായി ജി-20 രാജ്യത്തെ അഞ്ഞൂറിലധികം പ്രതിനിധികളാണ് കേരളത്തിന്റെ കായലോരഗ്രാമത്ത് സംഗമിച്ചത്. ഡിജിറ്റൽ കുതിപ്പിന് വേഗമാകാനുള്ള ചർച്ചകളിലൂടെ തുടങ്ങിയ ഉച്ചകോടി കുമരകത്തിന് സമാനതകളില്ലാത്ത ടൂറിസം അനുഭവമായി. 

വിശ്വ പൗരന്മാരുടെ കാഴ്ചപ്പാടുകളും നിർദേശങ്ങളും സമ്പന്നമാക്കിയ  കുമരകത്ത് കേരള സംസ്‌കാരത്തിന്റെ വൈവിധ്യം ചാലിച്ച സന്ധ്യകൾ ഈ തീരത്തെ അവിസ്മരണീയ ഈടുവയ്പ്പായി. കഴിഞ്ഞ നാലുദിവസമായി നടന്ന വികസന പ്രവർത്തക സമിതി യോഗത്തിന്റെ ചുരുക്കം സമാപന ദിനം ഔദ്യോഗികമായി തന്നെ വാർത്താ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. കെ.ടി.ഡി.സി. വാട്ടർ സ്‌കേപ്പിൽ ജോയിന്റ് സെക്രട്ടറിമാരായ നാഗരാജ് നായിഡുവും ഈനം ഗംഭീറുമാണ് വാർത്താ ലേഖകരെ കണ്ടത്. 

രാജ്യാന്തര ഉച്ചകോടിക്കായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയാണ് പോലീസ് കുമരകത്ത് ഒരുക്കിയിരുന്നത്. ജി-20 ഷെർപ്പ മീറ്റിംഗിന്റെ കാലയളവിലും തുടർന്ന് നടന്ന പ്രതിനിധി സമ്മേളനങ്ങൾക്കുമായി ഒരുക്കിയ സുരക്ഷാക്രമീകരണങ്ങൾ രാജ്യാന്തര പ്രതിനിധികളുടെ ഇടയിൽ തന്നെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ പോലീസിനെ സഹായിച്ചു. 


കൂടാതെ കേരളത്തിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്നതരത്തിലുള്ള സാംസ്‌കാരിക-കലാപരിപാടികളാണ് അധികൃതർ പ്രതിനിധികൾക്കായി കുമരകത്ത് ഒരുക്കിയിരുന്നത്, ഇവയെല്ലാം യാതൊരു വീഴ്ചയുമില്ലാതെ കൃത്യമായും സുരക്ഷിതമായും സംഘടിപ്പിക്കുന്നതിനും, ക്രോഡീകരിക്കുന്നതിനും ജില്ലാ പോലീസിനു സാധിച്ചു. 

കേരള പോലീസിന്റെ തനത് യൂനിഫോമിൽനിന്നും മാറി സഫാരി സ്യൂട്ട് അണിഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥരെ വി.വി.ഐ.പി ഡ്യൂട്ടിക്കായി റിസോർട്ടുകളിൽ നിയോഗിച്ചിരുന്നത്. കൂടാതെ സമയോചിതമായ  പെരുമാറ്റരീതികളും, ചടുലമായ പ്രവർത്തനരീതികളും വി.വി.ഐ.പി ഡ്യൂട്ടിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയെന്ന് പറയാം. 1400 പോലീസ് ഉദ്യോഗസ്ഥരെയാണ് സേവനത്തിനു നിയോഗിച്ചത്. 

രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നുനിന്ന സുരക്ഷാ ക്രമീകരണങ്ങളാണ് കുമരകത്ത് ജില്ലാ പോലീസ് ഒരുക്കിയിരുന്നത്. അടിമുടി മാറിയ ഒരു പോലീസ് സംവിധാനമായിരുന്നു. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !