ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രാർഥനയിൽ പങ്കുചേർന്നു

 ന്യൂഡൽഹി: ഈസ്റ്റര്‍ ദിനത്തിൽ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയത്തിൽ സന്ദർശനം നടത്തുന്നതെന്നും അത് നൽകുന്ന സന്ദേശം വളരെ വലുതാണെന്നും സഭാനേതൃത്വം പറയുന്നു.






20 മിനിട്ടിലേറെ പള്ളിയിൽ ചെലവഴിച്ച പ്രധാനമന്ത്രി പ്രാർഥനയിൽ പങ്കുചേർന്നു. കത്തീഡ്രലിലെ ക്വയർ സംഘത്തിന്റെ ഗാനങ്ങൾ പ്രധാനമന്ത്രി കേൾക്കുകയും ചെയ്തു. മടങ്ങുമ്പോൾ ദേവാലയ മുറ്റത്ത് പ്രധാനമന്ത്രി വൃക്ഷത്തൈ നടുകയും ചെയ്തു. എന്നാൽ പ്രധാനമന്ത്രി ആരുമായും ആശയവിനിമയം നടത്തിയില്ലെന്നാണ് വിവരം. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയത്തിൽ സന്ദർശനം നടത്തുന്നതെന്നും അത് നൽകുന്ന സന്ദേശം വളരെ വലുതാണെന്നും സഭാനേതൃത്വം പറയുന്നു. ഡൽഹി നഗരഹൃദയത്തിലെ ദേവാലയങ്ങളിലൊന്നാണ് സേക്രഡ് ഹാർട്ട് കത്തീഡ്രൽ.

ക്രൈസ്തവ സഭകളെ ഒപ്പംചേർക്കാൻ ബിജെപി നീക്കം നടത്തുന്നുവെന്ന വാർത്തകൾ വരുന്നതിനിടെയാണ് ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി കത്തീഡ്രൽ സന്ദർശിച്ചത്.ക്രൈസ്തവ സഭകളെ ഒപ്പംചേർക്കാൻ ബിജെപി നീക്കം നടത്തുന്നുവെന്ന വാർത്തകൾ വരുന്നതിനിടെയാണ് ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി കത്തീഡ്രൽ സന്ദർശിച്ചത്.

ഇന്ന് രാവിലെ പ്രധാനമന്ത്രി ഈസ്റ്റർ ആശംസകൾ നേർന്നിരുന്നു. സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും കഴിയട്ടെയെന്ന് പ്രധാനമന്ത്രി ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. ഇന്ന് രാവിലെ പ്രധാനമന്ത്രി ഈസ്റ്റർ ആശംസകൾ നേർന്നിരുന്നു. സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും കഴിയട്ടെയെന്ന് പ്രധാനമന്ത്രി ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.

യേശുക്രിസ്തുവിന്റെ ചിന്തകളെ നാം ഓർമിക്കുന്ന ദിവസമാണിതെന്നും അദ്ദേഹം ട്വിറ്ററിലൂടെയുള്ള സന്ദേശത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് ബിജെപി നേതാക്കളും പ്രവർത്തകരും ക്രൈസതവരുടെ വീടുകളിലും സഭാ ആസ്ഥാനങ്ങളിലും സന്ദർശനം നടത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ബിജെപിയുടെ ഈസ്റ്റർ ദിനത്തിലെ ക്രൈസ്തവ ഗൃഹസന്ദർശനത്തെ വിമർശിച്ച് കോൺഗ്രസും സിപിഎം രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ബിജെപിയുടെ ഈസ്റ്റർ ദിനത്തിലെ ക്രൈസ്തവ ഗൃഹസന്ദർശനത്തെ വിമർശിച്ച് കോൺഗ്രസും സിപിഎം രംഗത്തെത്തിയിട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !