തിരുവനന്തപുരം:കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയിലായി. തിരുവനന്തപുരം സ്വദേശി ബാഹുലേയനാണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. മോഷണം കഴിഞ്ഞ് മടങ്ങവേ വെള്ളായണിയിൽ വച്ചാണ് ഇയാൾ പിടിയിലാകുന്നത്.
ഇയാൾക്കെതിരെ സംസ്ഥാനത്തിനകത്തും പുറത്തുമായി 200 ലധികം കേസുകളുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നഗരത്തിലെ 12 വീടുകളിലായിരുന്നു ഇയാൾ മോഷണം നടത്തിയത്. സ്പൈഡർമാൻ വേഷത്തിലെത്തിയായിരുന്നു ഇയാളുടെ കവർച്ച.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.