കൊല്ലപ്പള്ളി: മോഷ്ടിച്ച്കൊണ്ടുവന്ന ബൈക്കുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് മങ്കര ഭാഗത്ത് തച്ചുപറമ്പിൽ വീട്ടിൽ ഷിജു മകൻ ആയുഷ് (18)എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പാലാ മുണ്ടാങ്കൽ ഭാഗത്ത് താമസിക്കുന്ന തോമസ് കുട്ടി എന്നയാളുടെ കൈവശം ഉണ്ടായിരുന്ന ബുള്ളറ്റാണ് മോഷ്ടിച്ചു കൊണ്ടുപോയത്. ഇന്നു വെളുപ്പിനെ പോലീസ് സംഘം വാഹന പട്രോളിംഗ് നടത്തുന്നതിനിടെ,വാളികുളം ഭാഗത്ത് വച്ച് ബുള്ളറ്റിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റുന്നതിനിടെ യുവാവിനെ പിടികൂടുകയായിരുന്നു.
തുടർന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പാലായിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ചു കൊണ്ടുവന്നതാണെന്ന് പോലീസിനോട് പറഞ്ഞു. മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ രഞ്ജിത്ത് വിശ്വനാഥ്, എസ്.ഐ സനൽ കുമാർ,സി.പി.ഓ മാരായ ഐസക്, വിനീത്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.