വൈക്കം:ടി വി പുരം തിരുഹൃദയ ദേവാലയം വൈക്കം വെൽഫയർ സെന്ററിൽ പരിഹാരപ്രദക്ഷിണത്തോട് അനുബന്ധിച്ചു അവതരിപ്പിക്കുന്ന ടാബ്ലോ.
ഈശോയുടെ പീഡാനുഭവയാത്രയുടെ തീവ്രത വ്യക്തമാകുന്ന നിശ്ചലദൃശ്യവും, ഈ വധശിക്ഷ നടപ്പാക്കാൻ നിയോഗിക്കപ്പെട്ട റോമൻ സൈന്യ ദളവും അടങ്ങിയത് ആണ് ടാബ്ലോ.
നിശ്ചല ദൃശ്യത്തിന്റെ ഏറ്റവും മുൻപിൽ മുകളിലായി പീഡകളിലൂടെ കടന്നുപോകുന്ന ക്രിസ്തുവിനെ ഹൃദയഹാരിയായി ചിത്രീകരിക്കുന്നു. ഏറ്റവും പിന്നിലായി താഴെ ബറാബാസിനെയും അവതരിപ്പിക്കുന്നു. ഒപ്പം തന്നെ മാതാവും, രണ്ടു കള്ളന്മാരും, പടയാളികളും ഈ നിശ്ചല ദ്ര്യശ്യത്തിൽ കടന്നുവരുന്നു.
താഴെ നിൽക്കുന്ന ബറാബാസ് ഈ കാലഘട്ടത്തിന്റെ പ്രതീകം ആണ്. രക്ഷയും, സന്തോഷവും, സമാധാനവും ലഭിക്കാൻ അക്രമത്തിന്റേതു ഉൾപ്പെടെ ഏതു മാർഗവും സ്വീകരിക്കാം എന്ന ചിന്തിക്കുന്നവർ ഇന്ന് കൂടുതൽ ആണ്.
മുകളിലെ ക്രിസ്തു മരിച്ചാലും തീരാത്ത സ്നേഹത്തിന്റെ പ്രതീകം ആണ്. താഴെ നിൽക്കുന്ന ബറാബാസിൽ നിന്ന് മുകളിലെ ക്രിസ്തുവിലേക്കു വളരണം എന്ന ഓർമ്മപ്പെടുത്തൽ ആണ് നിശ്ചലദൃശ്യം.
സൈന്യ ദളം- ഭരണകൂടങ്ങൾ വധശിക്ഷ നടപ്പിലാകുന്നത് ഏറ്റവും കുറ്റമറ്റരീതിയിൽ ആയിരിക്കും. അതിനുവേണ്ടി സൈന്യദളങ്ങൾ നിയോഗിക്കപ്പെടാറുണ്ട്. ഒരു യുദ്ധആന അടങ്ങുന്ന സൈന്യ നിരയെ അണിനിരത്തുന്നു.
ഈ കലാവിഷ്കാരത്തെ സാദരം സമർപ്പിക്കുന്നു.
തിരുഹൃദയ ദേവാലയം,
ടിവി പുരം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.