ഇടുക്കി:കട്ടപ്പനയിൽ എം ഡി എം എ കേസിൽ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച യുവാവിന്റെ ജഡം അഞ്ചുരുളി തടാകത്തിൽ കണ്ടെത്തി
എം ഡി എം എ കേസിൽ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച യുവാവിന്റെ ജഡം ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി ജലാശയത്തിൽ നിന്നും കണ്ടെത്തി. ഇന്ന് പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കല്ല്കുന്ന് വട്ടക്കാട്ടിൽ ജോമാർട്ടിനെയാണ് (24)മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച്ച എക്‌സൈസ് സംഘം എംഡിഎംഎയുമായി പിടികൂടിയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ജോ മാര്‍ട്ടിന്‍ വീട്ടിലെത്തിയെങ്കിലും രാത്രിയില്‍ പവര്‍ ബാങ്ക് കാറിലാണെന്ന് പറഞ്ഞ് ഇതെടുക്കാന്‍ വാഹനത്തിലേക്ക് പോയി. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ വൈകിട്ട് ജോയുടെ കാർ അഞ്ചുരുളി തടകത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പോലീസും അഗ്‌നിരക്ഷാസേനയും ജലാശയത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതോടെ തെരച്ചില്‍ നിര്‍ത്തി. അഗ്നിശമന സേനയുടെ സ്കൂബ ടീം ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ട
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.