പാപ്പന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ. ജോഷിയുടെ മുന്‍ ചിത്രം പൊറിഞ്ചു മറിയം ജോസില്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ക്കൊപ്പം കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഐന്സ്റ്റിന് മീഡിയയുടെ ബാനറില്‍ ഐന്സ്റ്റിന് സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും നാളെ രാവിലെ 11 ന് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടക്കും. രാജേഷ് വര്‍മ്മയാണ് ചിത്രത്തിന്റെ രചയിതാവ്. ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് ശ്യാം ശശിധരന്,
സംഗീത സംവിധാനം ജേക്സ് ബിജോയ്, ക്രിയേറ്റീവ് കോണ്ട്രിബ്യൂഷന് ആര് ജെ ഷാന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു, സ്റ്റില്‍ അനൂപ് പി ചാക്കോ, ഡിസൈന്‍ ഓള്ഡ്മങ്ക്സ്,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ചാലിശ്ശേരി, ആക്ഷന്‍ രാജശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വര്‍ഗീസ് ജോര്‍ജ്, സഹനിര്‍മ്മാണം ഷിജോ ജോസഫ്, ഗോകുല്‍ വര്‍മ്മ, കൃഷ്ണരാജ് രാജന്, വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്.
ജോഷിയുടെ കഴിഞ്ഞ രണ്ട് ചിത്രങ്ങളായ പൊറിഞ്ചു മറിയം ജോസും പാപ്പനും തിയറ്ററില്‍ വിജയം നേടിയ സിനിമകളാണ്. ആര് ജെ ഷാന്‍ ആയിരുന്നു ചിത്രത്തിന്റെ രചന. സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ സുരേഷ്, നീത പിള്ള, ആശ ശരത്ത്, മാനസ രാധാകൃഷ്ണന്, നൈല ഉഷ, കനിഹ, വിജയരാഘവന്, ചന്ദുനാഥ്, അജ്മല്‍ അമീര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.