തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കി വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ എംപ്ലോയീസ് സംഘ് പ്രതിഷേധ സമരങ്ങളുടെ തുടർച്ചയായി മറ്റു രണ്ടു അംഗീകൃത സംഘടനകളുമായി ചേർന്ന് സംയുക്ത സമരസമിതിയ്ക്ക് രൂപം നൽകിയിരുന്നു.
യൂണിയനുകളെ പ്രത്യേകം പ്രത്യേകം ചർച്ചയ്ക്ക് വിളിച്ച് യോഗം ചേരുന്നതിൽ പ്രതിഷേധിച്ച് എംപ്ലോയീസ് സംഘ് ചർച്ച ബഹിഷ്ക്കരിച്ചു. എന്നാൽ മറ്റു രണ്ടു യൂണിയനുകളും രണ്ടാം ഗഡു ശമ്പളം പത്താം തീയതി നൽകുമെന്ന മാനേജ്മെൻ്റിൻ്റെ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ സംയുക്ത പ്രക്ഷോഭത്തിൽ നിന്നും പിന്മാറുകയായിരുന്നു.
പന്ത്രണ്ടാം തീയതി ആയിട്ടും ശമ്പളം വിതരണം വിതരണം ചെയ്തിട്ടില്ല. അതോടൊപ്പം സ്ഥാപനത്തെ തകർക്കുന്നതും, തൊഴിലാളി ദ്രോഹ നടപടികളും അവസാനിപ്പിക്കുന്നതിനായി എംപ്ലോയീസ് സംഘ് പണിമുടക്ക് ഉൾപ്പെടെയുള്ള സമരമാർഗ്ഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതമായിരിക്കുന്നു.
സ്വിഫ്റ്റ് കമ്പനിയെ കെഎസ്ആർടിസിയിൽ ലയിപ്പിക്കുക, അശാസ്ത്രീയ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ മെക്കാനിക്കൽ വർക്ക് നോംസ് പരിഷ്ക്കക്കുന്നത് അവസാനിപ്പിക്കുക, ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുക എന്നീ വിഷയങ്ങൾ മുൻനിർത്തിയാവും എംപ്ലോയീസ് സംഘ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.