മണിമല: മണിമലയിൽ കറിക്കാട്ടൂരിൽ ഇക്കഴിഞ്ഞ ദിവസം ജോസ് കെ.മാണി എം.പി.യുടെ മകൻ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കി മരണപ്പെട്ട് അനാഥമായ കുടുംബാംഗങ്ങൾക്ക് അടിയന്തരമായി സർക്കാർ സാമ്പത്തിക ധനസഹായ അനുവദിക്കണമെന്നും, മരണപ്പെട്ട ആളുടെ ഗർഭിണിയായ ഭാര്യക്ക് സർക്കാർ ജോലി നൽകാൻ തയ്യാറാവണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ഈ നിമിഷം വരെ പോലീസ് കൃത്യമായ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല എന്നും ദൃക്സാക്ഷികളെ കണ്ട് ചോദിച്ചിട്ടില്ല എന്നും കുടുംബങ്ങൾ പരാതി പറഞ്ഞതായും സജി അറിയിച്ചു.
അപകടം സംഭവിച്ച വാഹനത്തിന്‍റെ ഉടമയോ ബന്ധുക്കളോ ഈ നിമിഷം വരെയുംമരണപ്പെട്ട വരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ പോലും തയ്യാറാകത്തത് ഖേദകരമാണെന്നും സജി പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് അജിത് മുതിരമല, കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് സി വി തോമസുകുട്ടി, മണിമല മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ സാർ , ലാൽജി മാടത്താനികുന്നേൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.