വെളുത്ത വര്‍ഗക്കാര്‍ അല്ലാത്ത എല്ലാ വിഭാഗങ്ങളും യുകെയില്‍ വംശീയ വിദ്വേഷം നേരിടുന്നു: സര്‍വേ റിപ്പോര്‍ട്ട്.
യുകെയില്‍ വംശീയ ന്യൂനപക്ഷങ്ങളിലെ കാല്‍ശതമാനം ജനങ്ങള്‍ വംശീയമായ ശാരീരിക അക്രമങ്ങള്‍ക്കോ, അധിക്ഷേപങ്ങള്‍ക്കോ ഇരകളായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കണ്ടെത്തി.
സെന്റ് ആന്‍ഡ്രൂസ്, മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റികളും, കിംഗ്സ് കോളേജ് ലണ്ടനും സഹകരിച്ച് നടത്തിയ ഗവേഷണത്തിലാണ് കാല്‍ശതമാനത്തിലേറെ ന്യൂനപക്ഷങ്ങളും വംശീയ അപമാനങ്ങള്‍ സഹിച്ചതായി കണ്ടെത്തിയത്. മൂന്നിലൊന്ന് ആളുകള്‍ക്കും പൊതുസ്ഥലത്ത് വെച്ചാണ് വംശവെറിക്ക് ഇരകളാകേണ്ടി വന്നത്.
രണ്ട് വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് 'റേസിസം & എത്നിക് ഇനിക്വാളിറ്റി ഇന്‍ എ ടൈം ഓഫ് ക്രൈസിസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. തൊഴില്‍, വിദ്യാഭ്യാസം, ഹൗസിംഗ്, പോലീസിന്റെ പെരുമാറ്റം എന്നിവയിലാണ് വ്യാപകമായ അസമത്വവും, വംശീയ വിവേചനവും നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വംശവെറി ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്ന് അന്വേഷണം തെളിയിച്ചതായി പഠനങ്ങള്‍ക്ക് നേതൃത്വം നല്കിയ സെന്റ് ആന്‍ഡ്രൂസിലെ ഹ്യൂമന്‍ ജ്യോഗഫ്രി പ്രൊഫസര്‍ നിസാ ഫിനി പറഞ്ഞു. 21 വംശീയ വിഭാഗങ്ങളില്‍ നിന്നും 14,000-ലേറെ പേരെ ഉള്‍പ്പെടുത്തിയാണ് പഠനം സംഘടിപ്പിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.