അരയൻകാവ്: എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന എം ആൻഡ് എം എന്ന സ്വകാര്യ ബസ് ചാലയ്ക്കപ്പാറ, തൃപ്പക്കുടം കളിക്കളം വളവിൽ എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ യാത്രക്കാരെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് പുറത്തെടുത്തത് . രണ്ട്പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് കാലിനും ,തലക്കും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനം ഇടിച്ചതോടെ ബസ്സിലെ ഡ്രൈവറും ജീവനക്കാരും ഇറങ്ങി ഓടി .ബസ്സിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ടൂവീലർ മുതൽ മൾട്ടിആക്സിസ് വാഹനങ്ങൾ വരെ ഈ റൂട്ടിൽ അപകടകാരികൾ ആണ്. റോഡിലെ വളവുകളോ ഇറക്കമോ ആൾതിരക്കുള്ള കവലകളോ ഈ ഡ്രൈവർമാർക്ക് പ്രശ്നമല്ല.
മുളന്തുരുത്തി പള്ളിത്താഴം കവലമുതൽ തലയോലപ്പറമ്പ് തലപ്പാറ വരെയുള്ള സ്ഥലങ്ങളിൽ മുൻകാലങ്ങളിൽ നടന്നിട്ടുള്ള അപകടങ്ങൾ നോക്കിയാൽ ഇത് വ്യക്തമാകും. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുടമകളുടെ ‘മുകളിലുള്ള പിടി’ യാണ് ഈ തരത്തിലുള്ള വാഹനങ്ങളുടെ ഡ്രൈവർമാർക്ക് അഹങ്കാരം ഉണ്ടാക്കുന്നത്. സ്പീഡ് ഗവർണർ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ടോ, അത് പ്രവർത്തനക്ഷമമാണോ എന്ന് ഉത്തരവാദപ്പെട്ടവർ പരിശോധിയ്ക്കാറുണ്ടോ എന്ന് സംശയം ഉണ്ട്.
പെട്രോളിയം ഉത്പന്നങ്ങൾ എടുക്കാൻ പോകുന്ന കാലിയായ ടാങ്കറുകൾ, ഡെലിവറി വാനുകൾ, ടിപ്പറുകൾ, പിക്കപ്പ് വാനുകൾ തുടങ്ങിയ വാഹനങ്ങളുടെ പാച്ചിലുകൾ ജനങ്ങൾക്ക് പേടിസ്വപ്നമാണ്. ട്രാൻസ്പോർട്ട് കമ്മീഷണർ തന്നെ മുന്നിട്ടിറങ്ങി അപകടകാരികളായ ഡ്രൈവർമാരെ നിയന്ത്രിയ്ക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.