കോട്ടയം:ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ 2022-23 മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച നിര്വഹണഉദ്യോഗസ്ഥരെ ആദരിക്കലും, വി.ഇ.ഒ മാര്‍ക്ക് ലാപ് ടോപ്പ് വിതരണവും ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി മുചക്രവാഹനം വിതരണവും മാണി സി കാപ്പന് എം.എല്‍.എ നിര്‍വ്വഹിച്ചു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല.ആര് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുര്യന് തോമസ് സ്വാഗതവും, മേഴ്സിമാത്യു. ബിന്ദു സെബാസ്റ്റ്യന്‍, മറിയാമ്മ ഫെര്‍ണ്ണാണ്ടസ്, കുഞ്ഞുമോന്.കെ.കെ, ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ സംസാരിച്ചു.
മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മുന്‍ പ്രസിഡന്റുമാരായ ബിന്ദു സെബാസ്റ്റ്യന്‍, ഓമന ഗോപാലന് എന്നിവരെയും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീര്‍ ഹുസൈന് ഇബ്രാഹിം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബേസില്‍ മാത്യൂ,
അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയപ്രകാശ് എ.ഡി.എ, അശ്വതി വിജയന്, സി.ഡി.പി.ഒ, ജാസ്മീന്‍, ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിഷാമോള്‍.എ.വി, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനു കുമാരന്, എക്സറ്റന്ഷന് ഓഫീസര്‍ പി & എം ജാന്സിമോള്.യു.ജെ, അസിസ്റ്റന്റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍ റോസ്മി ജോസ്, ഹെഡ് അക്കൌണ്ടന്റ് ബിബിമോള്‍.വി.എ, പ്ലാന്‍ ക്ലാര്‍ക്ക് സില്‍ജോ പി ജോസ് എന്നിവരെ യോഗത്തില്‍ ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.