ന്യൂഡല്‍ഹി: ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. യാത്രക്കാരന് രണ്ട് ജീവനക്കാരോട് മോശമായി പെരുമാറിയതിനാല്‍ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
വിമാനത്തിലെ ജീവനക്കാരുമായി യാത്രക്കാരന് വഴക്കിട്ടതായി ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ ഡല്‍ഹി എയര്‍പോര്‍ട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് 225 യാത്രക്കാരുമായി എയര്‍ ഇന്ത്യ 111 എന്ന വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ യാത്രക്കാരില്‍ ഒരാള്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. രണ്ട് ജീവനക്കാരെ മര്‍ദിച്ചതോടെ 9.40 ന് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി.
എയര്‍ ഇന്ത്യ ഡല്‍ഹി-ലണ്ടന്‍ (AI-111) വിമാനത്തിലാണ് പ്രശ്നുമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.പ്രശ്നക്കാരനായ യാത്രക്കാരനെ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം വിമാനം മറ്റ് യാത്രക്കാരുമായി ലണ്ടനിലെ ഹിത്രുവിലേക്ക് പറന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.