ഈരാറ്റുപേട്ട - വാഗമൺ റോഡിൽ കാരികാട് ടോപ്പിൽ നിർമ്മാണത്തിലിരിക്കുന്ന വാച്ച് ടവറിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.
ഒന്നാം നിലയിൽ റസ്റ്റോറന്റും, ടോയ്‌ലറ്റും രണ്ടാം നിലയിൽ പുലിയുടെ പ്രതിമയും,ആലപ്പുഴ വരെ കാണാനാവുന്ന രീതിയിൽ ബൈനോക്കുലർ സംവിധാനവും ഉൾപ്പെടുത്തിയാണ് വാച്ച് ടവർ രൂപകൽപ്പന ചെയ്തത് . പദ്ധതി നടപ്പിലാക്കുന്നതിനായി ആദ്യഘട്ടത്തിൽ 40 ലക്ഷം രൂപ അനുവദിക്കുകയും വാച്ച് ടവറിന്റെ ഘടന പൂർത്തിയാക്കുകയും ചെയ്തു.
തുടർന്ന് അവശേഷിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ച് 2021 ഫെബ്രുവരിയിൽ ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു.ഇതിനു ശേഷം രണ്ടു വർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തീകരിക്കാത്തത് അധികാരികളുടെ വീഴ്ചയായി മാത്രമേ കാണാൻ കഴിയൂ.
മുൻ എം.എൽ.എ പി.സി. ജോർജിന്റെ ശ്രമഫലമായി ആരംഭിച്ച പദ്ധതികളിൽ മനപൂർവം കാലതാമസമുണ്ടാക്കി "വെടക്ക് ആക്കി തനിക്കാക്കുക " എന്ന നയമാണ് പൂഞ്ഞാറിന്റെ പുതിയ ജനപ്രതിനിധി സ്വീകരിക്കുന്നതെന്നും ഷോൺ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റയീട്ടിയിലെ സാംസ്കാരിക നിലയം നവീകരിച്ച് ടേക്ക് എ ബ്രേക്ക് സമുച്ചയം നിർമ്മിക്കുമെന്നും വഴിക്കടവിൽ വിനോദസഞ്ചാരികൾക്കായി ടൂറിസം ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.