കോഴിക്കോട്: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ സമൂഹത്തെ അപമാനിക്കാനുള്ള ഗൂഡ പദ്ധതിയുടെ ഭാഗമാണ് കക്കുകളി എന്ന നാടകമെന്ന് ആരോപിച്ച് എടച്ചേരിയിൽ പ്രതിഷേധം.
താമരശ്ശേരി രൂപതയുടെ നേതൃത്വത്തിലാണ് കൃസ്തീയ വിശ്വാസികളുടെ പ്രതിഷേധാഗ്നി എന്ന പേരിൽ നാടകം അരങ്ങേറുന്ന എടച്ചേരി ബിമൽ സാംസ്കാരിക ഗ്രാമത്തിലേക്ക് താമരശേരി രൂപത അധ്യക്ഷൻ മാർ റമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടന്നത്.
കന്യാസ്ത്രീകൾ ഉൾപ്പെടെ നൂറോളം വിശ്വാസികൾ പങ്കെടുത്തു. വടകര ഡി.വൈ.എസ്.പി ഹരിശങ്കറിന്റെ യും സി.ഐ പി.എം മനോജ്, എസ്.ഐമാരായ ആൻഫി റസൽ, രഞ്ജിത്ത്, ബിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം മാർച്ച് തടഞ്ഞു.
കനത്ത വേനൽ മഴയെ അവഗണിച്ചും ഒരു മണിക്കൂറോളം സാംസ്കാരിക കേന്ദ്രത്തിലേക്കുള്ള വഴിയിൽ പ്രതിഷേധം തുടർന്നു.
താമരശ്ശേരി രൂപത ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. സീറോ മലബാര് സഭ പി.ആർ. ഒ ഡോ. ചാക്കോ കാളാ പറമ്പിൽ ,ഫാദർ സ ബിൻ തൂമുള്ളി, അഭിലാഷ് കുടി പാറ, കെ.സി.വൈ.എം പ്രസിഡണ്ട് ജോമോൻ മതിലകം, ജസിൻ തറപ്പേൽ തുടങ്ങി കെ.സി.വൈ.എം പ്രവർത്തകരും , എ.കെ.സി.സി പ്രവർത്തകരും നേതൃത്വം നൽകി.
ലോകം ആദരിക്കുന്ന മദർ തെരേസ ഉൾപ്പെടെയുള്ള കന്യാസ്ത്രീ സമൂഹത്തെ ആഭാസകരമായും, വികലവുമായിട്ടാണ് നാടകം ചിത്രീകരിക്കുന്നതെന്നും ഇതിനെതിരെയാണ് സമാധാനപരമായ രീതിയിൽ ഞങ്ങൾ പ്രതിഷേധിക്കുന്നതെന്നും താമരശ്ശേരി രൂപത ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.