ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് നഴ്സിന് ദാരുണാന്ത്യം

കണ്ണൂർ : മലയോര മേഖലയെ നടുക്കിവീണ്ടും വാഹനാപകടം.  ശനിയാഴ്‌ച്ച വൈകുന്നേരം നാലരമണിക്കാണ് അപകടം. അപകടത്തിൽ മരിച്ചത് കണ്ണൂർ റൂറൽ എസ് പി ഓഫീസിലെ ജീവനക്കാരൻ ബിജുവിന്റെ ഭാര്യ, നമ്പൂരിക്കൽ പി. ആർ രമ്യ (36).  ഡ്യൂട്ടി കഴിഞ്ഞു വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗതയിലെത്തിയ കാസർകോട് രജിസ്ട്രേഷനുള്ള ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്‌ച്ച നടക്കും. സംഭവത്തിൽ പൊലിസ് കാർ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.  

കണ്ണൂർ റൂറൽ എസ്. പി ഓഫീസിലെ ജീവനക്കാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. മക്കൾ: നിരൂപ്കൃഷ്ണ(12)നിധലക്ഷ്മി(ആറ്) സഹോദരി: രശ്മി. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !