പാലാ :കെഎം മാണി രചിച്ച അധ്വാനവർഗ്ഗ സിദ്ധാന്തത്തിലൂടെ കെഎം മാണിയുടെ ഓർമ്മകൾ എന്നും മരിക്കാതെ ജനമനസുകളിൽ ജീവിക്കുമെന്ന് കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പിസി തോമസ് അഭിപ്രായപ്പെട്ടു.
അപ്രായോഗികവും അപ്രസക്തവുമായ മാർക്സിസത്തിന് ബദലായ കെ.എം മാണിയുടെ അദ്ധ്വാനവർഗ്ഗ സിദ്ധാന്തത്തിന്റെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.
ഭരണസുഖം ആസ്വദിക്കാൻ കർഷക ദ്രോഹ നടപടികളുമായി സന്ധിചെയ്യുന്ന കേരളാ കോൺഗ്രസുകൾക്ക് കാലം മാപ്പ് നൽകില്ലെന്നും പി.സി.തോമസ് കുറ്റപ്പെടുത്തി.
കേരളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കെ.എം മാണി അനുസ്മരണ അദ്ധ്വാനവർഗ്ഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലായിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു.
സീനിയർ സെക്രട്ടറി ഡോ: ഗ്രേസമ്മമാത്യു കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ ,വി ജെ ലാലി, ജെയ്സൺ ജോസഫ് ,തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, സാബു പ്ലാത്തോട്ടം ,ജോയ് ചെട്ടിശ്ശേരി ,ജേക്കബ് കുര്യാക്കോസ് ,ജോർജ് പുളിങ്കാട് , ഷിബു പൂവേലിൽ,ഷീല ബാബു കുര്യത്ത് ,ജോസ് വേരനാനി, എ. സി. ബേബിച്ചൻ , ജോഷി വട്ടക്കുന്നേൽ, എബ്രഹാം തോമസ് ,കുഞ്ഞുമോൻ ഒഴുകയിൽ ,മാർട്ടിൻ കോലടി , ജോർജ് വലിയപറമ്പിൽ , ഡിജു സെബാസ്റ്റ്യൻ ,പി എസ് സൈമൺ , മാത്തുക്കുട്ടി ആനിതോട്ടം, ടോമി താണൊലിൽ ,കെഎം കുര്യൻ ,ജിമ്മി വാഴംപ്ലാക്കൽ, സജി ഒലിക്കര, ജിനു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.