ജറുസലേം: ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം അതിരൂക്ഷമായി. ഞായറാഴ് രാവിലെ ഇസ്രയേല്‍ സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി.
സിറിയയുടെ റജാര് പോസ്റ്റ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് ആക്രമണം.മുമ്പ് സിറിയ ഇസ്രയേലിലേക്ക് ആറു തവണ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതില്‍ മൂന്നെണ്ണം ഇസ്രയേലില്‍ പതിച്ചു. മറ്റു റോക്കറ്റുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. സിറിയന്‍ അനുകൂല പലസ്തീന് സംഘമായ അല്‍ ഖദ്സ് ബ്രിഗേഡ് അക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
സിറിയയിലേക്ക് ആദ്യം വെടി വയ്ക്കുകയും പിന്നീട് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ഇരുവശത്തും ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.