കൊല്ലം:രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ വർധിക്കുകയാണ്. പത്തു വർഷങ്ങൾക്കു മുമ്പ് 3.5 ആണെങ്കിൽ ഇന്ന് 8.8 ലെത്തുന്നു. രാജ്യത്തെ സുപ്രധാന തൊഴിൽദാക്കളായ റെയിൽവേ,പ്രതിരോധം, ആഭ്യന്തരം,പോസ്റ്റൽ ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ തൊഴിൽജാലകം അടഞ്ഞു കിടക്കുകയാണ്.
പട്ടിണി സൂചികയിലും, മാധ്യമസ്വാതന്ത്ര്യത്തിലും, ആഗോള അഴിമതി സൂചികയിലും ഒക്കെ ഇന്ത്യ പരിതാപകരമായ നിലയിലാണ്. നിരവധിയായ പ്രശ്നങ്ങൾ തുടരുമ്പോൾ ഏറ്റവും ഒടുവിലായി സത്യപാൽ മാലിക്കിന്റെ രാജ്യ സുരക്ഷ സംബന്ധിച്ച പ്രസ്താവനയിൽ പോലും നരേന്ദ്രമോദി കുറ്റകരമായ മൗനം തുടരുകയാണ്.
ജനാധിപത്യ വ്യവസ്ഥയിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്ന ഒരാൾക്ക് ഈ നിലപാട് ഒട്ടും യോജിക്കുന്നതല്ല. ഇതിനെതിരെ രാജ്യത്താകെ പ്രതിഷേധങ്ങൾ ശക്തമായി കൊണ്ടിരിക്കുകയാണ്.
ഡിവൈഎഫ്ഐ രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളെ നൂറു ചോദ്യ രൂപത്തിൽ പ്രധാനമന്ത്രിയോട് ചോദിച്ചു കൊണ്ടിരിക്കുകയാണ്. നാവുകൾക്ക് താഴിടുന്ന വർഗീയ ഭരണകൂടത്തിനെതിരെ ഈ ചോദ്യങ്ങൾ നൂറു നൂറായി ആവർത്തിച്ചു കൊണ്ടിരിക്കും.
ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി യങ് ഇന്ത്യ യുവജന സംഗമത്തിൽ കൊല്ലം ജില്ലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.