ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 സൈനികർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. വാഹനത്തിന്റെ ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെടുന്നു.

ദണ്ടേവാഡയിലെ ആരൻപൂർ വനമേഖലയിലാണ് ഭീകരാക്രമണമുണ്ടായത്. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് ഉദ്യോഗസ്ഥരെയാണ് മാവോയിസ്റ്റുകൾ ആക്രമിച്ചത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമാണ് ബസ്തറിലെ ദണ്ടേവാഡ.

കുഴി ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം. നക്സൽ വിരുദ്ധ ഓപ്പറേഷന് നിയോഗിച്ച സംഘത്തിന് നേരെയാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്.

 വളരെ ദുഃഖകരമായ സാഹചര്യമാണിതെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പ്രതികരിച്ചു. പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലാണെന്നും മാവോയിസ്റ്റുകളെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !