കാലടി: വൈദിക വിദ്യാർത്ഥിയെ മീൻ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ നീലീശ്വരം കരേറ്റ മാതാ പള്ളിയിലെ വൈദിക വിദ്യാർത്ഥിയെയാണ് മീൻ വളർത്തുന്ന കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈക്കം ഉദയനാപുരം പുള്ളോൻതറ വീട്ടിൽ ലൂക്കോസ് മകൻ ആഗ്നൽ (19) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിനാണ് മൃതദേഹം ദേവാലയത്തിന് സമീപമുള്ള കുളത്തിൽ കണ്ടത്. കൈയിലും കാലിലും കരുവാളിച്ച പാടുകൾ ഉണ്ട്.
മോട്ടറിലേക്കുള്ള വൈദ്യുതി ലൈനിൽ നിന്ന് ഷോക്കടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം വ്യാഴാഴ്ച പോലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.