കൊച്ചി: ഒടുവിൽ ആ ദൗത്യം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ പൂർത്തിയാക്കി. ദുഃഖവെള്ളിയാഴ്ച പൂർത്തിയാക്കാൻ കഴിയാതിരുന്ന മലയാറ്റൂർ മലകയറ്റം പൂർത്തിയാക്കി രാധാകൃഷ്ണൻ മടങ്ങിയെത്തി.
മലകയറാതെ മടങ്ങിയത് പാർട്ടിക്കുള്ളിൽ വിമർശനവും രാഷ്ട്രീയ എതിരാളികൾ ട്രോളുമായി മാറ്റിയ സാഹചര്യത്തിലാണ് മലയാറ്റൂർ മല ചവിട്ടാൻ എഎൻ രാധാകൃഷ്ണൻ വീണ്ടുമെത്തിയത്.
കഴിഞ്ഞ തവണ കടുത്ത പനി ബാധിച്ചതിന്റെ ദേഹാസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് തിരിച്ചു പോയത്. മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫിനും മറ്റ് സഹപ്രവർത്തകർക്കും ഒപ്പം രാവിലെ 7 മണിയോടുകൂടി തന്നെ മലകയറ്റം ആരംഭിച്ചു. ഇന്ന് മലയാറ്റൂർ പുതു ഞായർ തിരുനാൾ ദിവസം കൂടിയായിരുന്നു.
കുരിശുമുടിയിലെത്തി പള്ളി വികാരിയെയും ട്രസ്റ്റിമാരെയും കണ്ട് സംസാരിച്ചു. പള്ളിയിലെ പ്രാർത്ഥനയ്ക്കു ശേഷം മലയിറങ്ങി. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രസാദം പദ്ധതിയുടെ ഗുണം മലയാറ്റൂറിനു ലഭിച്ചില്ലെന്നും സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും രാധാകൃഷ്ണൻ. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി ജോൺ ബർളയും നാളെ മലയാറ്റൂർ സന്ദർശിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.