മകനെ ജാമ്യത്തിൽ എടുക്കാൻ വന്ന സ്ത്രീയോട് മോശമായി പെരുമാറിയ സി ഐക്ക് സസ്‌പെൻഷൻ

കണ്ണൂർ: മകനെ ജാമ്യത്തിൽ എടുക്കാൻ വന്ന സ്ത്രീയോട് മോശമായി പെരുമാറിയ എസ്എച്ച്ഒ സ്മിതേഷിനെ സസ്പെൻഡ് ചെയ്തു. വാഹനം ഇടിച്ചെന്നാരോപിച്ച് കസ്റ്റഡിയിൽ എടുത്ത അനിൽ കുമാർ എന്നയാളെ ജാമ്യത്തിൽ ഇറക്കാൻ വന്ന സഹോദരനോടും അമ്മയോടുമാണ് സ്മിതേഷ് മോശമായി പെരുമാറിയത്. 

വനിതാ പോലീസുകാർ അടക്കം തടയാൻ ശ്രമിച്ചെങ്കിലും സി ഐ വഴങ്ങിയില്ലെന്നും അനിൽ കുമാർ നൽകിയ പരാതിയിലുണ്ട്.സംഭവ സമയത്ത് സിഐ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സർക്കാർ വാഹനം ദുരുപയോഗം ചെയ്തത് ഉള്‍പ്പെടെയുള്ള പരാതികള്‍ സ്മതേഷിനെതിരെ മുന്‍പും ഉയർന്നിരുന്നതായിട്ടാണ് വിവരം.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മുണ്ടും ടീഷർട്ടും ധരിച്ചെത്തിയ സിഐ ജാമ്യത്തിലിറക്കാൻ വന്ന അമ്മയെയും സഹോദരനേയും മർദ്ദിക്കുകയായിരുന്നു. ലാത്തി കൊണ്ട് വാഹനത്തിന്റെ ചില്ലും തകർത്തു. തെറി വിളിക്കുകയും മർദ്ദിക്കുകയും ചെയ്ത എസ്എച്ച് ഒ യെ വനിതാ പൊലീസും മറ്റ് ഉദ്യോഗസ്ഥരും തടയാൻ ശ്രമിചെങ്കിലും സി ഐ അതിക്രമം തുടർന്നു.ഒന്നും പറയാൻ പോലും സമ്മതിക്കാതെയായിരുന്നു മർദ്ദനമെന്നും, അമ്മയെയും സഹോദരനേയും സിഐ അക്രമിച്ചതായും അതിക്രമത്തിനിരയായ യുവാവ് പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !